Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളുടെ സംഭാവന ജിഹാദികൾക്ക് വേണ്ടിയല്ല: കത്ത് സോഷ്യൽ മീഡിയിൽ വൈറൽ, സത്യാവസ്ഥ ഇങ്ങനെ

ഗുവാഹത്തി: കൊറോണ വൈറസ് ബാധിതർക്ക് പണം സംഭാവന നൽകിയതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി അസം ഫോറിനേഴ്സ് ട്രിബ്യൂണൽ അംഗങ്ങൾ. 60000 രൂപ സംഭാവനയായി നൽകിക്കൊണ്ടുള്ള കത്തിലാണ് തബ്ലീഗ് ജമാഅത്ത് പരിപാരിയിൽ പങ്കെടുത്തവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ പണം നൽകുന്നതെന്ന് നിർദേശിച്ചിട്ടുള്ളത്. അസം ഫോറിനേഴ്സ് ട്രിബ്യൂണലിലെ 12 അംഗങ്ങൾ ചേർന്നാണ് 60000 രൂപ സംഭാവനയായി നൽകിയിട്ടുള്ളത്. ഏപ്രിൽ ഏഴിന് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയ്ക്ക് എഴുതിയ കത്തിൽ
കമലേഷ് കുമാർ ഗുപ്തയാണ് ഒപ്പുവെച്ചിട്ടുള്ളത്.

 ചർച്ചയ്ക്ക് താൽപ്പര്യമില്ല

ചർച്ചയ്ക്ക് താൽപ്പര്യമില്ല


മുൻ അഭിഭാഷകനും നോട്ടറിയുമായ ഗുപ്തയെ ബന്ധപ്പെട്ടപ്പോൾ താനാണ് കത്ത് എഴുതിയതെന്ന് സ്ഥിരീകരിച്ച അദ്ദേഹം അത് പിൻവലിച്ചെന്നും സർക്കാരിന് അയച്ചില്ലെന്നും സൺഡേ എക്സ്പ്രസിനോടാണ് പറഞ്ഞത്. ആ കത്തിൽ എന്താണ് ഉണ്ടായിരുന്നതെങ്കിലും അതെക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സഹായം അവരിലേക്ക് എത്തരുത്

സഹായം അവരിലേക്ക് എത്തരുത്

ഞങ്ങളുടെ ഏക പ്രാർത്ഥന നിയമലംഘകരായ തബ്ലീഗ് ജമാഅത്തുകാരിലേക്ക് ഞങ്ങളുടെ സഹായം എത്തരുതെന്നാണ്. ഞങ്ങളുടെ സംഭാവന കൊറോണ വൈറസിൽ നിന്ന് മനുഷ്യ രാശിയെ രക്ഷിക്കുന്നതിനായി ഉപയോഗിക്കൂ എന്നും കമലേഷ് ഒപ്പുവെച്ച കത്തിൽ പറയുന്നു.

 എന്താണ് അസം ഫോറിനേഴ്സ് ട്രിബ്യൂണൽ

എന്താണ് അസം ഫോറിനേഴ്സ് ട്രിബ്യൂണൽ


1946ലെ വിദേശി നിയമ പ്രകാരം ഒരാൾ വിദേശിയാണോ സ്വദേശിയാണോ എന്ന് നിർണിയിക്കുന്ന ഖ്വാസി- ജുഡീഷ്യൽ സംഘങ്ങളാണ് അസം ഫോറിനേഴ്സ് ട്രിബ്യൂണൽ. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ദേശീയ പൌരത്വ രജിസ്റ്ററിൽ നിന്ന് 19 ലക്ഷം പേരാണ് പുറത്തായിട്ടുള്ളത്. ഇത്തരത്തിൽ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് അസം ഫോറിനേഴ്സ് ട്രിബ്യൂണലിന് മുമ്പാകെ അപ്പീൽ സമർപ്പിക്കാനുള്ള അവസരമുണ്ട്. ഒരിക്കൽ അപ്പീൽ നിരസിക്കപ്പെട്ടാൽ അവരുടെ പൌരത്വം നിർണയിക്കുന്നത് ട്രിബ്യൂണൽ അംഗങ്ങളായിരിക്കും.

 ആദ്യം ദിനപത്രത്തിൽ

ആദ്യം ദിനപത്രത്തിൽ

കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിനായുള്ള സംഭാവനക്കൊപ്പം നൽകിയ കത്ത് ഒരു പ്രാദേശിക ദിനപത്രത്തിലാണ് പ്രസിദ്ധീകരിച്ച് വന്നത്. പിന്നീടാണ് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. കത്ത് ലഭിച്ചോ ഇല്ലയോ എന്നത് സംബന്ധിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതികരണത്തിനായാണ് ഇപ്പോൾ കാത്തിരിക്കുന്നത്.

 കത്തിൽ ആശയക്കുഴപ്പം

കത്തിൽ ആശയക്കുഴപ്പം

അംഗങ്ങൾ ഒരു ദിവസത്തെ ശമ്പളമാണ് കൊറോണ ഫണ്ടിലേക്ക് നൽകാൻ തീരുമാനിച്ചതെന്നാണ് 12 അസം ഫോറിനേഴ്സ് ട്രിബ്യൂണൽ അംഗങ്ങളിൽ ഒരാളിൽ നിന്നുള്ള പ്രതികരണമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കത്ത് ഗുപ്ത തങ്ങളുമായി പങ്കുവെച്ചിട്ടില്ലെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. വിവാദം പുറത്തുവന്നതോടെയാണ് കത്ത് എഴുതിയതായി അദ്ദേഹവും സമ്മതിച്ചിട്ടുള്ളത്. എന്നാൽ ഇക്കാര്യങ്ങളൊന്നും തങ്ങളുടെ കാഴ്ചപ്പാടുകളിൽ പ്രതിഫലിക്കില്ലെന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

 കത്ത് നിരസിച്ചു

കത്ത് നിരസിച്ചു

പണം സംഭാവന നൽകിയവരിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചതോടെ കത്ത് പിൻവലിച്ചുവെന്നാണ്
അസം ഫോറിനേഴ്സ് ട്രിബ്യൂണൽ അംഗങ്ങളിൽ മറ്റൊരാളിൽ നിന്നുള്ള പ്രതികരണം. തങ്ങൾക്കിടയിൽ ചർച്ച ചെയ്ത ശേഷം കത്ത് നിരസിക്കപ്പെടുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+