കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയത് പതിനഞ്ച് കിലോ മീറ്റര്‍!!

Google Oneindia Malayalam News

ദില്ലി: ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയത് പതിനഞ്ച് കിലോ മീറ്റര്‍. മഡ്ഗാവ്- നിസാമുദ്ദീന്‍ എക്‌സ്പ്രസാണ് തലനാരിഴക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.

ഇന്ത്യന്‍ റെയില്‍വേ പിസയും ബര്‍ഗ്ഗറും തരും!!!ഇന്ത്യന്‍ റെയില്‍വേ പിസയും ബര്‍ഗ്ഗറും തരും!!!

രത്‌നഗിരി സ്‌റ്റേഷന് സമീപത്തെ ഒരു ടണലില്‍ വെച്ച് ട്രെയിനിന്റെ എഞ്ചിന്‍ തകരാറ് സംഭവിച്ചു. തുടര്‍ന്ന് എഞ്ചിനില്‍ റിപ്പയറിങ് ജോലികള്‍ നടക്കുന്നതിനിടെ ട്രെയിന്‍ മുന്നോട്ട് ഉരുളുകയായിരുന്നു. വാക്വം ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്നാണ് ട്രെയിന്‍ മുന്നോട്ട് ഉരുണ്ടത്.

Train

ഈ സമയം എഞ്ചിന്‍ ഡ്രൈവര്‍ ഗാര്‍ഡിന്റെ ക്യാബിനിലായിരുന്നു. തുടര്‍ന്ന് പതിനഞ്ച് കിലോമീറ്ററോളം മുന്നോട്ട് ഓടിയ ശേഷമാണ് ട്രെയിന്‍ നിന്നത്. ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ മുന്നോട്ട് ഓടിയതായി കൊങ്കണ്‍ റെയില്‍വെ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ ടിക്കറ്റ്, പകുതി ചാര്‍ജ് സിസ്റ്റം ഇനിയില്ലകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ ടിക്കറ്റ്, പകുതി ചാര്‍ജ് സിസ്റ്റം ഇനിയില്ല

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി കൊങ്കണ്‍ റെയില്‍വെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് ഗുപ്ത അറിയിച്ചു. പതിനഞ്ച് കിലോമീറ്ററോളം ഓടിയ ട്രെയിന്‍ തനിയെ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു എഞ്ചിന്‍ സ്ഥലത്ത് എത്തിച്ചാണ് ട്രെയിന്‍ അടുത്ത സ്‌റ്റേഷനില്‍ എത്തിച്ചത്. സംഭവ സമയത്ത് ട്രെയിനില്‍ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആരക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.

English summary
Passengers on the Madgaon-Nizamuddin Rajdhani had a providential escape on Monday, as the train engine developed a snag and was reported to have run “driver-less” on a downward slope for about 15 kilometers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X