കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന്‍ റാഫേലില്‍ ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിയേനെ, മുന്‍ വ്യോമസേനാ മേധാവി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പാകിസ്താനുമായി അഭിനന്ദന്‍ വര്‍ധമന്‍ വ്യോമ മാര്‍ഗം നടത്തിയ പോരാട്ടത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ വ്യോമസേനാ മേധാവി ബിഎസ് ധനോവ. അഭിനന്ദന്‍ അന്ന് റാഫേല്‍ വിമാനമാണ് പറത്തിയിരുന്നതെങ്കില്‍ ഒരിക്കലും പാകിസ്താന് അദ്ദേഹത്തെ പിടിക്കാന്‍ സാധിക്കുമായിരുന്നില്ല. മിഗ് 21 വിമാനത്തിന് പകരം റാഫേലാണ് പറത്തിയിരുന്നതെങ്കില്‍ പാകിസ്താന് വലിയ നാശനഷ്ടം സംഭവിക്കുമായിരുന്നുവെന്നും ധനോവ പറഞ്ഞു.

1

നൂറ് ശതമാനം ഉറപ്പായും എനിക്ക് പറയാന്‍ സാധിക്കും, അന്നത്തെ സാഹചര്യം തന്നെ മാറി മറിഞ്ഞേനെ. എന്തുകൊണ്ടാണ് അഭിനന്ദന് റാഫേല്‍ പറത്താന്‍ സാധിക്കാതെ പോയത്. കാരണം ഏത് വിമാനമാണ് വാങ്ങേണ്ടതെന്ന കാര്യത്തില്‍ പത്ത് വര്‍ഷമാണ് നിങ്ങള്‍ ചര്‍ച്ച നടത്തിയത്. അത് വ്യോമസേനയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം യുപിഎ സര്‍ക്കാരിന്റെ പേര് പറയാതെയുള്ള വിമര്‍ശനം കൂടിയാണ് അദ്ദേഹം നടത്തിയത്.

പ്രതിരോധ ഇടപാടുകളെ രാഷ്ട്രീയവത്കരിക്കുന്നത് വലിയ അപകടം പിടിച്ച കാര്യമാണ്. എല്ലാ സേവനങ്ങളെയും ഇത് പിന്നോട്ടടിക്കും. അത് പ്രതിരോധ ഇടപാടുകളിലുള്ള വേഗം കുറയ്ക്കും. വളരെ ജാഗ്രതയോടെയായിരിക്കും അവര്‍ പ്രതിരോധ കാര്യങ്ങളില്‍ ഇടപെടുക. കാരണം അനാവശ്യ വിവാദങ്ങള്‍ അവരെയും ബാധിക്കുമോ എന്ന ഭയം തീര്‍ച്ചയായും ഉണ്ടാവുമെന്നും ധനോവ പറഞ്ഞു. സൈന്യത്തിന് ബോഫോഴ്‌സ് ഇടപാടിന് ശേഷം നല്ലൊരു തോക്ക് ലഭിച്ചിട്ടുണ്ടോ. ബോഫോഴ്‌സ് മികച്ച തോക്കാണ്. എന്നാല്‍ റാഫേല്‍ ചോദ്യം ചെയ്യപ്പെട്ടത് പോലെ ബൊഫോഴ്‌സും അഴിമതി കുരുക്കില്‍പ്പെട്ടിരുന്നുവെന്ന് ധനോവ പറഞ്ഞു.

അതേസമയം എസ് 400 സൈന്യത്തെ സംബന്ധിച്ച് എല്ലാം മാറ്റിമറിച്ച കാര്യമാണ്. അത് വളയെ നല്ല പ്രതിരോധ ഇടപാടാണ്. ഇത്തരം വേഗമേറിയ നീക്കങ്ങള്‍ ഇനിയും വരണമെന്നും ധനോവ പറഞ്ഞു. ഇതിനിടെ നോട്ടുനിരോധനത്തെ കുറിച്ചും അദ്ദേഹം ചില കാര്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ആ സമയത്ത് വ്യോമസേന 625 ടണ്‍ പുതിയ നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തുവെന്നും ധനോവ പറഞ്ഞു. 33 മിഷനുകളിലായിട്ടാണ് ഇത്രയും ടണ്‍ പണം എത്തിച്ചത്. അതേസമയം എത്ര കോടി പണം ഉണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ലെന്നും ധനോവ പറഞ്ഞു.

625 ടണ്‍ പുതിയ നോട്ടുകള്‍ വ്യോമസേന എത്തിച്ചു; മുന്‍ സേനാ മേധാവിയുടെ വെളിപ്പെടുത്തല്‍625 ടണ്‍ പുതിയ നോട്ടുകള്‍ വ്യോമസേന എത്തിച്ചു; മുന്‍ സേനാ മേധാവിയുടെ വെളിപ്പെടുത്തല്‍

English summary
outcome different if abhinandan had flown rafale says ex air chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X