ചരിത്ര മുന്നേറ്റം!!! ജനവിശ്വാസത്തിൽ മോദിസര്‍ക്കാര്‍ ലോകത്ത് മൂന്നാം സ്ഥാനത്ത്!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മോദി സർക്കാരിന്റെ മുന്നേറ്റം തുടരുന്നു. ഇന്ത്യയിൽ അതിർത്തി പ്രശ്നങ്ങളുടെ പേരിൽ സർക്കാരിനെതിരെ വിമർശനം മുന്നയിച്ചു പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ബിജെപി സർക്കാർ ജനങ്ങളുടെ നന്മക്കു വേണ്ടിയല്ല പ്രവർത്തിക്കുന്നതു എന്നു പോലുളള നിരവധി വിമർശനങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ അതിനെ ഖണ്ഡിക്കും വിധമാണ് ഇപ്പോൾ പുറത്തു വന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒ.ഇ.സി.ഡി.) റിപ്പോര്‍ട്ട്.

ജനവിശ്വാസത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് ലോകത്ത് മൂന്നാം സ്ഥാനം.ഇന്ത്യയിൽ 73 ശതമാനം ജനങ്ങൾ മോദി സർക്കാറിൽ വിശ്വാസമർപ്പിക്കുന്നുവന്ന് സർവെയിൽ പറയുന്നു.

നേരിയതോതിൽ ജനവിശ്വാസം കുറയുന്നു

നേരിയതോതിൽ ജനവിശ്വാസം കുറയുന്നു

2007 ലെ സർവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യൻ സര്‍ക്കാരിലുള്ള ജനവിശ്വാസം 10 ശതമാനം കുറഞ്ഞുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഏറ്റവും മുന്നിൽ സ്വിറ്റ്‌സര്‍ലന്‍ഡും ഇന്തോനേഷ്യയും

ഏറ്റവും മുന്നിൽ സ്വിറ്റ്‌സര്‍ലന്‍ഡും ഇന്തോനേഷ്യയും

ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ സർവെയിൽ 80 ശതമാനം ജനപിന്തുണയോടെ സ്വിറ്റ്സർലാഡ് ഒന്നാംസ്ഥാനത്തും തെട്ടു പിന്നിൽ 79 ശതമാന ജനപിന്തുണയിൽ ഇന്റോനേഷ്യ രണ്ടാം സ്ഥാനത്തുമെത്തി

ട്രംപിനെ തള്ളി അമേരിക്ക

ട്രംപിനെ തള്ളി അമേരിക്ക

ഏറെ ജനപിന്തുണയുണ്ടായിരുന്ന നേതാവായിരുന്നു ബറാക് ഒബാമ. ജനങ്ങളുടെ ഹിതത്തിനായി പ്രവർത്തിച്ച ഒരു നേതാവു കൂടിയായിരുന്നു അദ്ദേഹം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൈ ഒഴിഞ്ഞിരിക്കുകയാണ് യുഎസ് ജനത. വെറും 30 ശതമാനം ആളുകൾ മാത്രമാണ് ട്രംപ് സർക്കാരിനെ പിന്തുണക്കുന്നത്.

ബ്രക്സിറ്റിൽ അടി ഉലഞ്ഞു ബ്രിട്ടൺ

ബ്രക്സിറ്റിൽ അടി ഉലഞ്ഞു ബ്രിട്ടൺ

ബ്രിക്സിറ്റ് പ്രശനത്തിലും സർക്കാരിനെ പൂർണ്ണമായും കൈവിടാതെ ജനങ്ങൾ.പ്രശ്‌ന മധ്യത്തിലും 40 ശതമാനം ജനങ്ങൾ ബ്രിട്ടീഷ് സര്‍ക്കാരിനെ പിന്തുണച്ചു.

അവസാന സ്ഥാനത്ത് ഗ്രീസ്

അവസാന സ്ഥാനത്ത് ഗ്രീസ്

നാൽപ്പത്തി ഒന്ന് രാജ്യങ്ങൾ പങ്കെടുത്ത സർവെയിൽ ഏറ്റവും അവസാന സ്ഥാനക്കാരാണ് ഗ്രീസ്. വെറും 10 ശതമാനം ആളുകൾ മാത്രമാണ് അവിടെത്തെ സർക്കാരിനെ പിന്തുണക്കുന്നത്.

രാജ്യങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട്

രാജ്യങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട്

ഒ.ഇ.സി.ഡി സർവെയിൽ ലോകത്തിലെ 41 രാജ്യങ്ങളെയാണ് പരിഗണിച്ചത്.സര്‍ക്കാരിന്റെ ഭരണത്തിലുള്ള വിശ്വാസം ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് പ്രേരകശക്തിയായി പ്രവര്‍ത്തിക്കുന്നു. ഇത് സര്‍ക്കാരിന്റെ നയങ്ങള്‍ കൂടുതൽ ഫലപ്രദമായരീതിയിൽ നടപ്പാക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ടു പറയുന്നുണ്ട്

English summary
While the confidence in public institutions and governments has fallen globally, India is seeing a rise in the trust in the government, an international study has suggested.
Please Wait while comments are loading...