ബിജെപിക്ക് തിരിച്ചടിയായത് നേതാക്കളുടെ അമിതാത്മവിശ്വാസം; നേതൃത്വത്തിനെതിരെ സുവേന്ദു അധികാരി
പരാജയത്തിന് കാരണം പാർട്ടിയുടെ അമിതാത്മവിശ്വാസമാണെന്നാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പക്ഷം
കൊൽക്കത്ത: ഏറെ പ്രതീക്ഷയോടെയാണ് ബിജെപി പശ്ചിമ ബംഗാളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തൃണമൂലിനെ അട്ടിമറിച്ച് ഭരണം പിടിക്കാമെന്ന് കരുതിയ ബിജെപിക്ക് എന്നാൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. വർഷങ്ങളോളമായി ദേശീയ-സംസ്ഥാന നേതൃത്വം ബംഗാളിൽ ക്യാംപ് ചെയ്ത് നടത്തിയ പ്രചരണ പരിപാടികളൊന്നും ദീദിയെ മറികടക്കാൻ സഹായിച്ചില്ലായെന്നതാണ് വാസ്തവം. ഈ പരാജയത്തിന് കാരണം പാർട്ടിയുടെ അമിതാത്മവിശ്വാസമാണെന്നാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പക്ഷം.

ഇത് നമ്മുടെ പാത്തുവല്ലെന്ന്? കലക്കൻ ലുക്കിൽ സുരഭി ലക്ഷ്മി, വൈറലായി ഫൊട്ടോഷൂട്ട്
170ൽ അധികം സീറ്റുകൾ നേടുമെന്നാണ് ബിജെപി നേതാക്കൾ കരുതിയത്. ഇത് അമിതാത്മവിശ്വാസമായിരുന്നുവെന്ന് പൂർബ മെഡിനിപൂരിൽ നടന്ന പാർട്ടി യോഗത്തിൽ സുവേന്ദു അധികാരി പറഞ്ഞു. ഈ പുകമറയും ആത്മവിശ്വാസവും താഴേത്തട്ടിൽ കാര്യങ്ങൾ മനസിലാക്കുന്നത് പരാജയപ്പെടാൻ കാരണമായി. നേതാക്കൾ താഴെതട്ടില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചില്ല. ഇതിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുവേന്ദുവിന്റെ പ്രവസ്താവന ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. വിഷയത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഗോഷ് രംഗത്തെത്തി. സംസ്ഥാനത്ത് മമതാ സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും സുവേന്ദു അധികാരി മറന്നിട്ടുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ വീണ്ടും അധികാരത്തിലെത്തിയതോടെ ബിജെപിയിലേക്ക് പോയ നേതാക്കളും പ്രവർത്തകരും തിരിച്ചെത്തുകയാണ്. ബിജെപി പ്രവർത്തകരായിരുന്നവരും തൃണമൂലിലേക്ക് മാറുന്നുണ്ട്. ഇതോടെ തിരഞ്ഞെടുപ്പ് പരാജയത്തിനൊപ്പം ഇരട്ട പ്രഹരമാണ് ബിജെപി പശ്ചിമ ബംഗാളിൽ ഇപ്പോൾ അനുഭവിക്കുന്നത്.












Click it and Unblock the Notifications