• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓസോണ്‍ മലിനീകരണം ഒരു വര്‍ഷത്തിനിടെ ഇരട്ടിയായി; ദശലക്ഷക്കണക്കനാളുകള്‍ കാന്‍സര്‍ ഭീതിയില്‍

ദില്ലി: രാജ്യതലസ്ഥാനത്തെ ഓസോണ്‍ മലിനീകരണം ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) നടത്തിയ പുതിയ വിശകലനം. ഈ വര്‍ഷം ഏപ്രില്‍ ഒന്നിനും ജൂണ്‍ 15 നും ഇടയില്‍ ഓസോണ്‍ മലിനീകരണം 13 ശതമാനമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 7 ശതമാനമായിരുന്നു.

മുഖ്യമന്ത്രി കസേര കൈവിടാതിരിക്കാൻ അവസാന അടവും പയറ്റി കമൽനാഥ്; മന്ത്രിസഭാ യോഗത്തിൽ വാക്കേറ്റം

ചില ദിവസങ്ങളില്‍ 53 ശതമാനത്തില്‍ നിന്ന് 92 ശതമാനമായി ഇത് ഉയര്‍ന്നതായും റിപ്പോര്‍ട്ടിലുണ്ട്. ദേശീയ തലസ്ഥാനത്തെ മേഖലകളെടുക്കുമ്പോള്‍ ഫരീദാബാദില്‍ ശരാശരി ഓസോണ്‍ അളവ് നിശ്ചിത നിലവാരത്തെക്കാള്‍ 80 ശതമാനം കവിഞ്ഞു. 67 ശതമാനമായി ഗാസിയാബാദ് രണ്ടാം സ്ഥാനത്താണ്. ഗുഡ്ഗാവില്‍ 21 ശതമാനവും.

തലസ്ഥാന നഗരത്തില്‍ തന്നെ നിരവധി വ്യാവസായിക, പാര്‍പ്പിട മേഖലകളില്‍ 53 ശതമാനത്തില്‍ നിന്ന് 93 ശതമാനമായി കുറഞ്ഞു. ഓസോണ്‍ മലിനീകരണം നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളേക്കാള്‍ കൂടുതലുള്ള ദിവസങ്ങളില്‍ 93 ശതമാനം നജഫ്ഗഡ്, ശ്രീ അരബിന്ദോ പാര്‍ക്ക് 87 ശതമാനം, നരേല 81 ശതമാനം, സിരി ഫോര്‍ട്ട്, രോഹിണി 80 ശതമാനം വീതം, നെഹ്റു നഗര്‍, വിവേക് ??വിഹാര്‍ 77 ശതമാനം, ബവാന 75 ശതമാനം, ജഹാംഗീര്‍പുരി 73 ശതമാനം, ജെഎല്‍എന്‍ സ്റ്റേഡിയം 72 ശതമാനം ദ്വാരക സെക്ടര്‍ 8, 69 ശതമാനം, ആര്‍കെ പുരം 55 ശതമാനം എന്നിങ്ങനെയാണ്.

അറ്റ് ദി ക്രോസ്‌റോഡ്‌സ്' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍, ഓസോണ്‍ ഒരു റിയാക്ടീവ് വാതകമാണെന്നും ആസ്ത്മ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് പെട്ടെന്ന് പ്രതികൂല ഫലമുണ്ടാക്കുമെന്നും തിങ്ക് ടാങ്ക് വ്യക്തമാക്കുന്നു. 2018 ലെ സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് (സഫാര്‍) പഠനം നേരത്തെ പുറത്തുവിട്ട ഡാറ്റ കാണിക്കുന്നത് എല്ലാ സ്രോതസ്സുകളില്‍ നിന്നുമുള്ള 62.5 ശതമാനം നോക്‌സ് ലോഡിന് വാഹനങ്ങള്‍ പുറത്തു വിടുന്ന പുക കാരണമാകുമെന്നാണ്.

വാഹനങ്ങളില്‍ നിന്നും വ്യവസായത്തില്‍ നിന്നുമുള്ള വാതക പുറത്തു വിടല്‍ കുറയ്ക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബന്ധപ്പെട്ട അധികാരികള്‍ ഊന്നിപ്പറഞ്ഞു. ജ്വലന സ്രോതസ്സുകളില്‍ നിന്നുള്ള വാതക പുറത്തു വിടല്‍ കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളും ഇന്ത്യയുടെ ഹൃദയഭാഗത്ത് വായുവിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി ചര്‍ച്ചചെയ്യുന്നു. അന്തരീക്ഷത്തില്‍ നൈട്രജന്‍ ഓക്‌സൈഡ് (NO2) പോലുള്ള ദോഷകരമായ വാതകങ്ങള്‍ ഉള്ളതിനാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ചര്‍മ്മ അര്‍ബുദം വരാനുള്ള സാധ്യതയുണ്ട്.

English summary
Ozone pollution doubled in one year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more