Get Updates
Get notified of breaking news, exclusive insights, and must-see stories!

പഹല്‍ഗാം ഒറ്റപ്പെട്ട സംഭവമല്ല: കൊല്ലപ്പെട്ടവർ മതഭീകരവാദത്തിന്റെ ഇരകള്‍

ലഷ്കർ-ഇ-തൊയ്ബയുടെ ഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) പഹല്‍ഗാമില്‍ നടത്തിയ ആക്രമണത്തില്‍ 26 നിരപരാധികളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 25 പേർ വിനോദ സഞ്ചാരികളും ഒരാള്‍ പ്രദേശത്ത് നിന്ന് തന്നെയുള്ള കുതിര സവാരിക്കാരനുമാണ്. ആളുകളുടെ മതം തിരഞ്ഞുള്ള ആക്രമണം കശ്മീർ താഴ്വരയിൽ വർഷങ്ങളായി തുടരുന്ന ഇസ്ലാമിസ്റ്റ് ഭീകരവാദത്തിന്റെ വ്യക്തമായ ഉദാഹരണമായും വിലയിരുത്തപ്പെടുന്നു. 1990-കളിൽ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ നടന്ന ആക്രമണണ ഉയർന്ന മുദ്രാവാക്യങ്ങൾ ആവർത്തിച്ചത്, ഈ ആക്രമണം അതേ വിദ്വേഷ ആശയത്തിന്റെ തുടർച്ചയാണെന്നും വ്യക്തമാക്കുന്നു.

1990-ലെ പ്രതിധ്വനികൾ: മറന്നുപോയ പലായനം

പഹൽഗാം കൂട്ടക്കൊലയ്ക്കും മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പായ കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങള്‍ക്കും നിർബന്ധിത പലായനത്തിനും തമ്മില്‍ ചില സാമ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. അന്ന്, ക്ഷേത്രങ്ങൾ വ്യാപകമായ രീതിയില്‍ അശുദ്ധമാക്കപ്പെടുകയും, വീടുകൾ അഗ്നിക്ക് ഇരയാക്കപ്പെടുകയും ചെയ്തിരുന്നു. "മതം മാറുക, ഓടിപ്പോകുക, അല്ലെങ്കിൽ മരിക്കുക" എന്നീ ഭീഷണികൾ ലൗഡ്സ്പീക്കറുകള്‍ വഴങ്ങിയതായും റിപ്പോർട്ടുകള്‍ പറയുന്നു.

pehalgam-

അന്ന് താഴ്വരയിൽ ഏകദേശം 120000 മുതൽ 140000 വരെ കാശ്മീരി പണ്ഡിറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 1990-ന്റെ മധ്യത്തോടെ 90000 മുതൽ 100000 വരെ പേർ പലായനം ചെയ്തു. ഇതിന് ഇടയില്‍ തന്നെ 30 മുതൽ 80 വരെ പേർ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ അവസ്ഥയില്‍ നിന്നും വലിയ മാറ്റങ്ങള്‍ പിന്നീട് ഉണ്ടായെങ്കിലും പഹല്‍ഗാം ആക്രമണം മതതീവ്രവാദം ഇപ്പോഴും കശ്മീർ മേഖലയില്‍ ശക്തമായ സാന്നിധ്യം പുലർത്തുവെന്ന വ്യക്തമായ സൂചന നല്‍കുന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തലുള്ള കേന്ദ്ര സർക്കാർ കശ്മീർ മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള ശക്തമായ നടപടികള്‍ ഭീകരരെ തുരത്തുന്നതില്‍ നിർണ്ണായകമായിരുന്നു. ഇതോടെ ശ്രീനഗറിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വർധനവുണ്ടായി. ആർട്ടിക്കിൾ 370 റദ്ദാക്കിയത് വിഘടനവാദ ശക്തികൾക്ക് നേരിടേണ്ടി വന്ന കനത്ത പ്രഹരമായിരുന്നുവെന്നാണ് ബി ജെ പി അനുകൂലികള്‍ വ്യക്തമാക്കുന്നത്.

അതേസമയം പാകിസ്താനും അവരുടെ ജിഹാദ് ഫാക്ടറികളും പിന്തുണയ്ക്കുന്ന തീവ്രവാദ സംഘടനകൾ, സമാധാനപരവും ബഹുസ്വരവും ഏകീകൃതവുമായ ജമ്മു-കാശ്മീർ എന്ന ആശയം സഹിക്കാൻ കഴിയാത്തതിനാൽ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നത് ഇപ്പോഴും തുടരുന്നു. പൂർണ്ണ സമാധാനത്തിലേക്ക് പോകുന്ന കശ്മീർ ജനതയെ ഭയപ്പെടുത്താനുള്ള ഭീകരവാദികളുടെ അവസാന ശ്രമമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു.

പാകിസ്താനിലും ബംഗ്ലാദേശിലും

പഹൽഗാമിൽ സംഭവിച്ചത് ഇന്ത്യൻ മണ്ണിൽ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു കാര്യമല്ല. കാശ്മീർ താഴ്‌വരയിലായാലും ബംഗ്ലാദേശിലായാലും പാകിസ്താനിലായാലും ഹിന്ദുക്കൾ ബഹുസ്വരതയ്‌ക്കോ സഹിഷ്ണുതയ്‌ക്കോ ജനാധിപത്യത്തിനോ സ്ഥാനമില്ലാത്ത തീവ്രവാദ പ്രത്യയശാസ്ത്രത്തിന്റെ പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിൽ, 1951-ൽ 22% ആയിരുന്ന ഹിന്ദു ജനസംഖ്യ ഇന്ന് 8%-ൽ താഴെയായി കുറഞ്ഞു. 2024-ൽ മാത്രം ഹിന്ദുക്കളെ ലക്ഷ്യമിട്ട് ആകെ 76 ആക്രമണങ്ങൾ രാജ്യത്ത് നടന്നു. ക്ഷേത്രങ്ങളും വീടുകളും നശിപ്പിക്കപ്പെടുക മാത്രമല്ല സ്ത്രീകള്‍ക്കെതിരേയടക്കം ക്രൂരമായ ആക്രമണങ്ങളുണ്ടായി.

Take a Poll

പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ നോക്കുകയാണെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളുള്ളതാകുന്നു. ദൈവനിന്ദ നിയമങ്ങൾ നിരന്തരം ആയുധമാക്കപ്പെടുന്നതായും ക്ഷേത്രങ്ങൾ തകർക്കപ്പെടുന്നതുമായുള്ള വാർത്തകള്‍ പുറത്ത് വരുന്നു. പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ നിർബന്ധിതമായി മതം മാറ്റിയതായും റിപ്പോർട്ടുണ്ട്. 2024 ലെ ആദ്യ പത്ത് മാസത്തിനുള്ളിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള 100-ലധികം ആക്രമങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഹിന്ദു ഒഴികെയുള്ള എല്ലാ ആഗോള ന്യൂനപക്ഷങ്ങൾക്കും വേണ്ടി ലിബറലുകൾ ശബ്ദമുയർത്തുമ്പോള്‍ അന്താരാഷ്ട്ര സമൂഹം കണ്ണടച്ചിരിക്കുകയാണെന്ന വാദവും ശക്തമാണ്. ഹിന്ദുക്കളുടെ വേദന ആഗോള മനസ്സാക്ഷിക്ക് ഇത്ര അരോചകമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും ഇവർ ചോദിക്കുന്നു.

തീവ്രവാദത്തിനെതിരായ പോരാട്ടം

തങ്ങളുടെ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം മാത്രമാണ് ഇന്ത്യ പ്രീണന രാഷ്ട്രീയത്തില്‍ നിന്നും മാറി ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതെന്നും ബി ജെ പി വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കൽ, അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ശക്തമായ മറുപടിയോടൊപ്പം തന്നെ കശ്മീരി പണ്ഡിറ്റുകളെ അവരുടെ മാതൃരാജ്യത്ത് പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും മോദി സർക്കാർ പ്രവാർത്തികമാക്കുന്നു. പ്രതിപക്ഷ പാർട്ടികൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മുഴുകുകയും ഇസ്ലാമിക തീവ്രവാദത്തിന് നേരെ കണ്ണടക്കുകയും ചെയ്യുമ്പോൾ, ബി ജെ പി ഭീകരതയ്ക്കും സാധാരണക്കാർക്കും ഇടയിലുള്ള ഒരു മതിലായി നിലകൊള്ളുന്നുവെന്നും ബി ജെ പി നേതൃത്വം അവകാശപ്പെടുന്നു. പഹൽഗാമിൽ ചിന്തിയ രക്തം, ശക്തവും ദേശീയവാദപരവുമായ ഒരു നേതൃത്വം എന്തുകൊണ്ട് അനിവാര്യമാണെന്നതിന്റെ ഗൗരവമേറിയ ഓർമപ്പെടുത്തല്‍ കൂടിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+