കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇനിയും തെളിവ് ചോദിച്ച് വരരുത്... ഇതാ പാകിസ്താനില്‍ നിന്ന് കിടിലന്‍ തെളിവ്

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യ പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടേ ഇല്ലെന്നാണ് പാകിസ്താന്‍ പറയുന്നത്. അത് തെളിയിക്കാന്‍ വേണ്ടി വിദേശ മാധ്യമ പ്രവര്‍ത്തകരെയടക്കം അവിടെ കൊണ്ടുപോയി കാണിച്ചു.

പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം... ഇന്ത്യ തെളിവ് പുറത്ത് വിടുന്നതിന് മുമ്പായി പാകിസ്താനില്‍ നിന്ന് തന്നെ തന്നെ തെളിവുകള്‍ ഒഴുകിയെത്തുകയാണ്. കഴിഞ്ഞ ദിവസം ചില ദൃക്‌സാക്ഷികളാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ കാര്യം വെളിപ്പെടുത്തിയതെങ്കില്‍ ഇത്തവണ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യയോടുള്ള സ്‌നേഹം കൊണ്ട് പറഞ്ഞതല്ല, അയാളെ ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ കുടുക്കിയതാണ്. എന്താണ് സംഭവം?

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ ദൃശ്യങ്ങള്‍ ഒരു പക്ഷേ ഉടന്‍ തന്നെ പുറത്ത് വിട്ടേക്കും. എന്നാല്‍ അതിന് മുമ്പ് തന്നെ ആവശ്യമായ തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

പോലീസ് സൂപ്രണ്ട്

പോലീസ് സൂപ്രണ്ട്

പാക് അധീന കശ്മീരിലെ മിര്‍പൂരിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി ആയ ഗുലാം അക്ബറാണ് ഇപ്പോള്‍ എല്ലാം വെളിപ്പെടുത്തിയിട്ടുള്ളത്. അതും ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനോട്....

ഐജി

ഐജി

ഐജി മുഷ്താഖ് എന്ന വ്യാജേനയാണ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ എസ്പിയെ വിളിച്ചത്. എന്നിട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചു. പാവും ഗുലാം അക്ബര്‍... എല്ലാം മണിമണിയായി പറഞ്ഞുകൊടുത്തു.

ശരിയാണ് സാര്‍

ശരിയാണ് സാര്‍

സംഗതി ശരിയാണ് സാര്‍... ഏതാണ്ട് മൂന്ന് നാല് മണിക്കൂര്‍ ആക്രമണം നീണ്ടുനിന്നു. പുലര്‍ച്ചെ രണ്ട് മണിക്കും അഞ്ചിനും ഇടയിലായിരുന്നു സംഭവം നടന്നത് എന്ന് ഗുലാം അക്ബര്‍ ഫോണില്‍ പറഞ്ഞു.

ഒരു ധാരണയും

ഒരു ധാരണയും

ഇന്ത്യയുടെ ആക്രമണത്തെ കുറിച്ച് പാകിസ്താന്‍ സൈന്യത്തിന് ഒരു ധാരണയും ഇല്ലായിരുന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ തിരിച്ചടി കാര്യമായി ഉണ്ടായിട്ടില്ലെന്ന് ഉറപ്പിക്കാം.

അഞ്ച് പട്ടാളക്കാര്‍

അഞ്ച് പട്ടാളക്കാര്‍

അഞ്ച് പാകിസ്താന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് എസ്പി സമ്മതിക്കുന്നുണ്ട്. കുറേ തീവ്രവാദികളും മരിച്ചു. പട്ടാളക്കാരുടെ പേര് വിവരങ്ങള്‍ ലഭ്യമാണ്. പക്ഷേ മാധ്യമങ്ങളൊന്നും അത് റിപ്പോര്‍ട്ട് ചെയ്തില്ല.

മൃതദേഹങ്ങള്‍

മൃതദേഹങ്ങള്‍

ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം തന്നെ എത്തിയാണ് നീക്കം ചെയ്തത് എന്നും എസ്പി സമ്മതിക്കുന്നുണ്ട്. അത് എങ്ങോട്ടായിരിക്കും കൊണ്ടുപോയിട്ടുണ്ടാവുക?

ഏതൊക്കെ സ്ഥങ്ങള്‍?

ഏതൊക്കെ സ്ഥങ്ങള്‍?

ഭീംബറിലെ സമാന, പൂഞ്ചിലെ ഹസിറ, നീലത്തിനടുത്ത് ദുദ്‌നിയാല്‍, ഹതിയാന്‍ ബാലയ്ക്കടുത്തുള്ള കയാനി എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ ആക്രമണം നടന്നത് എന്ന് എസ്പി പറയുന്നുണ്ട്. ഈ സ്ഥലങ്ങളെല്ലാം തന്നെ എസ്പിയ്ക്ക് നേരിട്ട് അറിയാവുന്നതാണത്രെ.

ഒഴിപ്പിച്ചു

ഒഴിപ്പിച്ചു

ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പാക് സൈന്യം പ്രദേശം ഒഴിപ്പിച്ചതായാണ് എസ്പി പറയുന്നത്. ഇപ്പോള്‍ അങ്ങോട്ട് ആരേയും പ്രവേശിപ്പിക്കുന്നില്ലത്രെ.

ന്യൂസ് 18

ന്യൂസ് 18

ന്യൂസ് 18 ചിവി ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആണ് പാക് എസ്പിയെ ഐജിയെന്ന വ്യാജേന വിളിച്ചത്. വിവരങ്ങള്‍ കൃത്യമായി ചോര്‍ത്തിയെടുക്കുകയും ചെയ്തു.

English summary
A senior Pakistani police official, recorded under the impression that he was speaking with a superior, admitted that there were casualties in the Indian surgical strike across the Line of Control, a TV report has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X