കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം: 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് രണ്ട് ഇന്ത്യന്‍ സൈനികര്‍

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നു, 24 മണിക്കൂറിനിടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ മരിച്ചു. പാകിസ്താന്‍ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തിലാണ് ജവാന്‍ കൊല്ലപ്പെട്ടത് മറ്റൊരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹെഡ് കോണ്‍സ്റ്റബില്‍ സുശീല്‍ കുമാറാണ് മരിച്ചത്
ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ആര്‍എസ് പുര സെക്ടറിലായിരുന്നു പാക് ഷെല്ലാക്രമണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ പാകിസ്താന്‍ നടത്തുന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ സൈനികാണിത്. പരിക്കേറ്റ ബിഎസ്എഫ് ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആര്‍എസ് പുര സെക്ടററില്‍ ഞായറാഴ്ച മാത്രം രണ്ട് തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിട്ടുള്ളത്. ആര്‍എസ് പുര, പര്‍ഗ്വാള്‍, കാനാച്ചാക്ക് എന്നിവിടങ്ങളിലെ 13 അതിര്‍ത്തി പോസ്റ്റുകളെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് പാകിസ്താന്റെ ഭാഗത്തുന്നിനുണ്ടാകുന്നത്. മോര്‍ട്ടാര്‍ ഷെല്ലുകളും ചെറിയ ആയുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് അതിര്‍ത്തിയില്‍ നടക്കുന്നത്.

bsfborder

ബിഎസ്എഫ് ജവാന്മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പാകിസ്താന്‍ പരിണിത ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സൈനിക പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടാകുന്നത്. നേരത്തെ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇന്ത്യന്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അതിര്‍ത്തിയില്‍ കത്വാ, സാംബ, പൂഞ്ച്, രജൗരി, സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ഏഴ് പാക് റേഞ്ചര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
Pak ceasefire violation: Two jawans killed in Kashmir within 24 hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X