കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വ്യോമസേന പാകിസ്താനില്‍? തിരിച്ചടിച്ചപ്പോള്‍ പിന്‍വാങ്ങിയെന്ന് പാക് സൈനിക വക്താവ്

Google Oneindia Malayalam News

ലാഹോര്‍: ഇന്ത്യന്‍ വ്യോമസേന നിയന്ത്രരേഖ ലംഘിച്ചെന്ന ആരോപണവുമായി പാകിസ്താന്‍ രംഗത്ത്. അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ പാക് വ്യോമസേന തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ച് ഇന്ത്യയിലേക്ക് പറന്നതായും പാക് സാധുയധസേന വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു.

മുസഫറാബാദ് പ്രദേശത്ത് ഇന്ത്യന്‍ വ്യേമസേന നിയന്ത്ര രേഖ ലംഘിച്ചത്. എന്നാല്‍ പാകിസ്താന്‍ തക്ക സമയത്ത് തന്നെ തിരിച്ചടിച്ചു. ഇതോടെയാണ് വിമാനങ്ങള്‍ മടങ്ങിയത്. തിരിച്ചു പോവുമ്പോള്‍ ബാലക്കോട്ടില്‍ സ്ഫോടക വസ്തുക്കള്‍ വര്‍ഷിച്ചതായും എന്നാല്‍ ആരും കൊലപ്പെട്ടിട്ടില്ലെന്നും ആസിഫ് ഗഫൂര്‍ ട്വീറ്റില്‍ അവകാശപ്പെടുന്നു.

സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ വ്യോമസേന ഇതുവരെ പ്രതികരിച്ചിട്ടില്ല. പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളായിരുന്നു. പാക്സൈന്യം രജൗരിയിലും പൂഞ്ചിലും നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതും ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു.

air force

അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച് വാഹനം തിരിച്ചറിഞ്ഞതായി എന്‍ഐഎ ഇന്നലെ അറിയിച്ചിട്ടുണ്ട്. മാരുതി ഈകോ എന്ന വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. അനന്ത്‌നാഗ് ജില്ലയിലെ ബിജിബെഹറയ്ന്‍ സ്വദേശിയായ സജ്ജാദ് ഭട്ടാണ് വാഹനത്തിന്റഎ ഉടമ.

ഓട്ടോ മൊബൈല്‍ വിദഗ്ദ്ധരുടെയും ഫോറന്‍സിക് സംഘത്തിന്റേയും സഹായത്തോടെയാണ് വാഹനം തിരിച്ചറിയാനായത്. ശനിയാഴ്ച എന്‍ഐഎ സംഘവും പോലീസും ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സജ്ജാദ് ഭട്ടിനെ കണ്ടെത്താനായിട്ടില്ല.

English summary
pakistan claims indian air force violated line of control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X