പാക്കിസ്താന്‍ തീവ്രവാദം കയറ്റി അയക്കുന്നു; യുഎന്നില്‍ ആഞ്ഞടിച്ച് സുഷമാ സ്വരാജ്
ഇന്ത്യയെ വിമര്‍ശിച്ച പാക്കിസ്താന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
ന്യൂയോര്‍ക്ക്: ഇന്ത്യയെ വിമര്‍ശിച്ച പാക്കിസ്താന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യ ഐടി വ്യവസായം കയറ്റി അയക്കുമ്പോള്‍ പാക്കിസ്താന്‍ തീവ്രവാദമാണ് കയറ്റി അയക്കുന്നതെന്ന് സുഷമാ സ്വരാജ് വിമര്‍ശിച്ചു. തീവ്രവാദമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
പാക്കിസ്ഥാന്‍ തീവ്രവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇന്ത്യ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ പാകിസ്താന്റെ ലക്ഷ്യം

ജിഹാദാണ്. ഇന്ത്യയ്‌ക്കെതിരെ മാത്രമല്ല അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും ജനങ്ങളെ കൂടി ഇല്ലാതാക്കുക എന്നതാ പാകിസ്താന്‍ ജിഹാദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സുഷമാ സ്വരാജ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഹസ്തം വാഗ്ദാനം ചെയ്യുമ്പോള്‍ പാക്കിസ്താന്‍ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുകയാണ്. ഇന്ത്യ ഐ.ഐ.ടി, ഐ.ഐ.എം, എയിംസ് എന്നിവയെല്ലാം സ്ഥാപിക്കുന്നു. ജെ.ഇ.എം, എല്‍.ഇ.ടി, ഹഖാനി നെറ്റ് നെറ്റ്വര്‍ക്ക് എന്നിവയെല്ലാമാണ് പാക്കിസ്താന്‍ ഉണ്ടാക്കുന്നത്. ഇന്ത്യ ദാരിദ്രത്തിനെതിരായ പോരാട്ടം നടത്തുമ്പോള്‍ പാക്കിസ്ഥാന്‍ ഞങ്ങള്‍ക്കെതിരെ പോരാടാനാണ് ആവേശം കാണിക്കുന്നതെന്നും സുഷമാ സ്വരാജ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications