കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-പാക് അതിര്‍ത്തിയിലെ ജലാശയങ്ങളില്‍ പാകിസ്താന്‍ വിഷം കലര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

  • By Sruthi K M
Google Oneindia Malayalam News

രാജസ്ഥാന്‍: പാകിസ്താന്റെ അടുത്ത നീക്കം തികച്ചും ഭയാനകവും വ്യത്യസ്തവുമാണ്. കുടിവെള്ളത്തില്‍ വിഷം കലര്‍ത്താനാണ് പാകിസ്താന്റെ അടുത്ത നീക്കം എന്നാണ് സൂചന. ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന രാജസ്ഥാനിലെ ജലാശയങ്ങളില്‍ വിഷം കലര്‍ത്താനാണ് പാകിസ്താന്റെ പുതിയ പദ്ധതി. രഹസ്യാന്വേഷണ വിഭാഗമാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ടിന്റെ ഭാഗമായി അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അധികൃതര്‍ ജലാശയങ്ങളിലെ വെള്ളം ശേഖരിച്ച് പ്രത്യേക പരിശോധനകള്‍ നടത്തും. വിഷം കലര്‍ത്താനുള്ള സാധ്യതയുള്ളതിനാല്‍ പ്രദേശത്തുള്ളവര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

india-pakborder

രാജസ്ഥാനി ജലാശയങ്ങളെ ആശ്രയിക്കുന്നവരില്‍ ഒട്ടേറെ ഗ്രാമങ്ങളും പട്ടാള ക്യാംപുകളും ഉള്‍പ്പെടുന്നുണ്ട്. അതിര്‍ത്തിയില്‍ സംശയം തോന്നുന്ന തരത്തിലുള്ള എന്തെങ്കിലും നീക്കം കണ്ടാന്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് ഗ്രാമവാസികളോട് കുടിവെള്ള വിതരണ ജീവനക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷണ സേനയും പാകിസ്താന്‍ റേഞ്ചര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

English summary
After military intelligence gave inputs regarding Pakistan's plans to poison water bodies on Indo-Pak border near Rajasthan, the district authorities of Jaisalmar and Badmer have tightened the vigil.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X