പാകിസ്താന് എന്തുമാകാം; ഇന്ത്യ ചെയ്താല്‍ പ്രശ്‌നം... പേടിച്ച് പേടിച്ച് ഇനി പാകിസ്താന്‍ എന്ത് ചെയ്യും?

  • By: നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി: പാകിസ്താന് ചൈനയില്‍ നിന്ന് ആണവ അന്തര്‍വാഹിനി പാട്ടത്തിനെടുക്കാം, ആണവ മിസൈല്‍ പരീക്ഷണം നടത്താം. പക്ഷേ ഇന്ത്യ എന്തെങ്കിലും ചെയ്താല്‍ അപ്പോള്‍ പരാതിയുമായുമായി രംഗത്തിറങ്ങും. പാകിസ്താന്റെ ഭയം തന്നെയാണ് ഇത് കാണിക്കുന്നത്.

ഇന്ത്യ അഗ്നി-4 മിസൈല്‍ പരീക്ഷണം നടത്തിയാണ് ഇപ്പോള്‍ പാകിസ്താന്റെ പ്രശ്‌നം. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം മേഖലയിലെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണെന്നാണെന്നാണ് പാകിസ്താന്റെ പുതിയ പരാതി.

ഇക്കാര്യം മിസൈല്‍ ടെക്‌നോളജി കണ്ട്രോള്‍ റെജീമിന് മുന്നില്‍ പരാതി ആയി ഉന്നയിച്ചിരിക്കുകയാണ് പാകിസ്താന്‍ ഇപ്പോള്‍.

എന്താണ് എംടിസിആര്‍

മിസൈല്‍ വ്യാപനം തടയുന്നതിനുള്ള 35 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സംഘമാണ് മിസൈല്‍ ടെക്‌നോളജി കണ്ട്രോള്‍ റെജീം എന്നറിയപ്പെടുന്നത്. ഇവര്‍ക്ക് മുന്നിലാണ് പാകിസ്താന്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ മിസൈല്‍ പദ്ധതി

ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ പദ്ധതിയും ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും മേഖലയുടെ സമാധാനാന്തരീക്ഷത്തെ വലിയ തോതില്‍ ബാധിക്കും എന്നാണ് പാകിസ്താന്റെ ആശങ്ക.

അഗ്നി മിസൈലുകള്‍

ഇന്ത്യയുടെ അഗ്നി മിസാല്‍ പരീക്ഷണങ്ങളാണ് പാകിസ്താനെ ചൊടിപ്പിച്ചിട്ടുള്ളത്. അഘ്‌നി-4 മിസൈലിന് 4000 കിലോമീറ്ററും അഗ്നി -5 ന് അയ്യായിരം കിലോമീറ്ററും സഞ്ചരിക്കാന്‍ സാധിക്കും.

ഇന്ത്യയെ പേടിച്ച് തന്നെ

കഴിഞ്ഞ ദിവസം ആണ് അണ്വായുധ വാഹക ശേഷിയുള്ള ബാബര്‍ -3 മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചത്. ഇന്ത്യയുടെ അഗ്നി പരീക്ഷണത്തിനുള്ള മറുപടിയായിട്ടാണ് ഇത് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഇപ്പോഴും പാകിസ്താന്‍ ഭയം മാറിയിട്ടില്ലെന്ന് വേണം കരുതാന്‍.

അവര്‍ക്ക് ചെയ്യാം... ഇന്ത്യ ചെയ്താല്‍ പ്രശ്‌നം

എംസിടിആറിന്റെ പ്രവര്‍ത്തനം മേഖലയിലെ സമാധാനന്തരീക്ഷത്തിന് ഗുണം ചെയ്യും എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് പാകിസ്താന്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങളെ കുറിച്ച് മാത്രം പാകിസ്താന് ഒന്നും പറയാനില്ല.

English summary
A week after India conducted an Agni-IV test, Pakistan yesterday conveyed its "concern" about New Delhi's missiles programme to the Missile Technology Control Regime (MTCR), saying that it posed "a danger to regional peace and stability," The Express Tribune reported.
Please Wait while comments are loading...