അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം!!! ശക്തമായി തിരിച്ചടിച്ച്‌ ഇന്ത്യന്‍ സൈന്യം

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം രൂക്ഷമാകുന്നു.ജമ്മു കാശ്മീരിലെ ബാല്‍കോര്‍ട്ട് മേഖലയില്‍ ചെവ്വാഴ്ച അര്‍ധരാത്രിയും ബുധനാഴ്ച പുലര്‍ച്ചയും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കൂടാതെ ചൊവ്വാഴ്ച നൗഷേധാര്‍ സെക്ടറിലും പാക് സൈനികര്‍ പ്രകോപനം കൂടാതെ വെടിയുതിര്‍ത്തിരുന്നു. രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്ത പാക് സൈന്യത്തിന്റെ നടപടിക്കെതിരേ രാജ്യമൊട്ടാകെ രോഷം പുകയുന്നതിനിടെയാണ് വീണ്ടും പ്രകോപനവുമായി പാകിസ്താന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ഞായറാഴ്ച മെന്ദറിലെ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാിസ്താന്‍ വെടി ഉതിര്‍ത്തിരുന്നു. അതേസമയം, പാകിസ്താന്റെ നടപടിക്കു തക്ക തിരിച്ചടി നല്‍കുമെന്നും ഇക്കാര്യത്തില്‍ സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിട്ടുണ്ട്.രണ്ടു സൈനികരുടെ വീരമൃത്യു പൊറുക്കാനാകില്ലെന്നും അതിനാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.

പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്. ബാല്‍കോര്‍ട്ട് മേഖലയില്‍ ചെവ്വാഴ്ച അര്‍ധരാത്രിയും ബുധനാഴ്ച പുലര്‍ച്ചയും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.ചൊവ്വാഴ്ച നൗഷേധാര്‍ സെക്ടറിലും പാക് സൈനികര്‍ പ്രകോപനം കൂടാതെ വെടിയുതിര്‍ത്തിരുന്നു.

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രണം

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രണം

പാകിസ്താന്റെ ഇന്ത്യന്‍ പോസ്റ്റുകളിലേക്കുള്ള തുടര്‍ച്ചയായ ആക്രമണത്തിനും നിരന്തരമുള്ള വെടി നിര്‍ത്താല്‍ കരാര്‍ ലംഘനങ്ങള്‍ക്കും അതേ നണയത്തില്‍ തന്നെ ഇന്ത്യന്‍ സൈന്യം തിരച്ചടി നല്‍കി.

പാക് സൈന്യത്തിന്റെ തുടര്‍ച്ചയായ ആക്രമണം

പാക് സൈന്യത്തിന്റെ തുടര്‍ച്ചയായ ആക്രമണം

അതിര്‍ത്തിയില്‍ പാക്ക് സൈന്യം തുടര്‍ച്ചയായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയും നേരെയും ജനവാസ മേഖലയ്ക്ക് നേരെയു നിരന്തരം ആക്രമണം നടത്തിയിരുന്നു. നൗഷേര സെക്ടറിലുണ്ടായ പാക് ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു.

അതിര്‍ത്തിയിലെ ജനജീവിതം

അതിര്‍ത്തിയിലെ ജനജീവിതം

അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ മോശമായതിനെ തുടര്‍ന്ന് 1700 പ്രദേശവാസികളെ ഇന്ത്യ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ഏതാണ്ട് 2694 കുടുംബങ്ങളില്‍ നിന്നായി 10,042 ആളുകളെയാണ് പാക് ആക്രമണം ബാധിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

മോഹന്‍ലാലിന്റെ പുലിമുരുകന്‍ കാണണം, സിദ്ധിഖിനെ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണെന്ന് സല്‍മാന്‍ ഖാന്‍...കൂടുതല്‍ വായിക്കാന്‍

കശ്മീരില്‍ വ്യാപക തിരച്ചിൽ: ഭീകരസാന്നിധ്യവും ആക്രമണ ഭീതിയും!! പിന്നിൽ കേന്ദ്രനിർദേശം!!..കൂടുതല്‍ വായിക്കാന്‍

English summary
Pakistan, early Wednesday morning, violated the ceasefire agreement along the Line of Control (LoC) in Balakot sector of Jammu and Kashmir, reported news agency ANI. Nobody has suffered any injuries so far and damage to any property has not been reported.
Please Wait while comments are loading...