കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ ഭീകരാക്രമണം; ഭീകരരെ സഹായിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞു

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: എട്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായ ജമ്മു കശ്മീരിലെ പാംപോര്‍ ഭീകരാക്രണവുമായി ബന്ധപ്പെട്ട് സൈന്യം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. തീവ്രവാദികളെ കാശ്മീരില്‍ എത്തിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളാണ് ജൂണ്‍ ആദ്യവാരം ലഷ്‌കര്‍ തീവ്രവാദികളെ കശ്മീര്‍ താഴ്‌വരയിലെത്തിച്ചതും താമസ സൗകര്യം ഒരുക്കിക്കൊടുത്തതും.

തെക്കന്‍ കശ്മീരിലെ ഗുല്‍മാര്‍ഗിലെത്തിയ ഭീകരരെ ടാറ്റ സുമോ വാഹനത്തിലാണ് ഡ്രൈവര്‍ വടക്കന്‍ കശ്മീരിലെത്തിച്ചത്. ഭീകരര്‍ക്ക് പ്രദേശത്തെക്കുറിച്ച് വ്യക്തമായ അറിവു നല്‍കിയതും ഇയാളാണ്. ഇയാള്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് നേരത്തെ സംശയിച്ചിരുന്നു. എന്നാല്‍ കൃത്യമായ തെളിവില്ലാത്തതിനെ തുടര്‍ന്ന് പിടികൂടിയില്ലെന്നാണ് പൊലീസ് പറയുന്നത്.

pamporeattack

നാലു ഭീകരരാണ് സിആര്‍പിഎഫ് ബസിനു നേരെ ആക്രമണം നടത്തിയത്. രണ്ടു ഭീകരരെ സൈന്യം സംഭവ സ്ഥലത്തുനിന്നുതന്നെ കൊലപ്പെടുത്തി. മലയാളിയടക്കം എട്ട് സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഒരു ഭീകരനെ പുല്‍വാമ ജില്ലയിലെ തന്നെ മല്‍വാരി നെവ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു.

നാലാമത്തെ ഭീകരന്‍ ഷോപ്പിയാന്‍ കുല്‍ഗാം തുടങ്ങിയ ഭാഗത്തെ ഉള്‍വനത്തിലേക്ക് കടന്നിരിക്കാം എന്നാണ് കരുതുന്നത്. ഇയാള്‍ക്കുവേണ്ടി സൈന്യം ഇപ്പോഴും തിരച്ചില്‍ നടത്തുന്നുണ്ട്. ഫെബ്രുവരിയില്‍ ലഷ്‌കറെ തയിബ ഭീകരര്‍ രണ്ടു സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെ അഞ്ചു പേരെ വധിച്ചതിന് സമീപമാണ് ജൂണ്‍ 25 ആക്രമണം നടന്ന സ്ഥലം.

English summary
Pampore attack: Driver who ferried terrorists identified
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X