കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാനമ വെളിപ്പെടുത്തൽ: ഐശ്വര്യ റായിക്ക് കുരുക്ക്, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ്

Google Oneindia Malayalam News

മുംബൈ: പാനമ പേപ്പര്‍ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍ താരം ഐശ്വര്യ റായിക്ക് കുരുക്ക്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഐശ്വര്യ റായിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു.

ബോളിവുഡ് താരങ്ങള്‍ അടക്കമുളള പ്രമുഖര്‍ക്ക് വിദേശത്തുളള അനധികൃത സമ്പാദ്യം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പാനമ രേഖകളിലൂടെ പുറത്ത് വന്നത്. ഐശ്വര്യ റായി, അമിതാഭ് ബച്ചന്‍ അടക്കമുളളവരുടെ പേര് പാനമ രേഖകളിലുണ്ട്.

1

രാഷ്ട്രീയക്കാരും കായിക-സിനിമാ താരങ്ങളും ബിസ്സിനസ്സുകാരും അടക്കം മുന്നൂറിലധികം ഇന്ത്യക്കാര്‍ക്ക് വിദേശത്ത് രഹസ്യ നിക്ഷേപങ്ങളുണ്ട് എന്നാണ് പാനമ രേഖകളിലുളളത്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചു എന്ന കേസിലാണ് നടി ഐശ്വര്യ റായിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇഡിയുടെ ദില്ലി ഓഫീസിലാണ് ഹാജരാകേണ്ടത്. ഇന്ന് ഐശ്വര്യ റായി ഹാജരാകുമോ എന്നത് വ്യക്തമല്ല.

സ്മൃതി പരുത്തിക്കാട് മീഡിയ വണ്ണിലേക്ക്: മഞ്ജുഷ് ഗോപാലും മാതൃഭൂമി വിടുന്നുസ്മൃതി പരുത്തിക്കാട് മീഡിയ വണ്ണിലേക്ക്: മഞ്ജുഷ് ഗോപാലും മാതൃഭൂമി വിടുന്നു

2

ഇന്ന് ഹാജരാകുന്നില്ലെങ്കില്‍ മറ്റേതെങ്കിലും ദിവസം ഹാജരാകാനുളള അപേക്ഷ നല്‍കണം എന്ന് നോട്ടീസില്‍ പറയുന്നു. നേരത്തെ രണ്ട് തവണ ഇഡി ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രണ്ട് തവണയും താരം ഹാജരായില്ല. പാനമ രേഖകളെ കുറിച്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. 2017ല്‍ ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാനമ രേഖകളെ കുറിച്ചുളള അന്വേഷണം ആരംഭിച്ചത്.

കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
മാധ്യമങ്ങൾ മിണ്ടാത്ത John Brittasന്റെ കിടിലൻ പ്രസംഗം രാജ്യസഭയിൽ | Oneindia Malayalam
3

ബച്ചന്‍ കുടുംബത്തിന്റെ 2004 മുതലുളള വിദേശ നാണ്യ വിനിമയം സംബന്ധിച്ചുളള വിവരങ്ങള്‍ കൈമാറാന്‍ നേരത്തെ ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഇത് പ്രകാരമുളള രേഖകള്‍ ഐശ്വര്യ റായി ഇഡിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ താരത്തിന്റെ മൊഴി രേഖപ്പെടുത്താനാണ് ഇഡിയുടെ നീക്കം. നേരത്തെ ഐശ്വര്യയുടെ ഭര്‍ത്താവും നടിയുമായ അഭിഷേക് ബച്ചനും ഇതേ കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു.

1

പാനമ വെളിപ്പെടുത്തലുകള്‍ പ്രകാരം അമിതാബ് ബച്ചന്‍ വിദേശത്തുളള നാല് കമ്പനികളുടെ ഡയറക്ടറാണ്. ഈ കമ്പനികളില്‍ മൂന്നെണ്ണം ബഹാമാസിലും ഒരെണ്ണം വിര്‍ജിന്‍ ഐലന്‍ഡ്‌സിലുമാണ്. 1993ല്‍ രൂപം കൊടുത്തതാണ് ഈ കമ്പനികള്‍. അയ്യായിരം ഡോളര്‍ മുതല്‍ അന്‍പതിനായിരം ഡോളര്‍ വരെയാണ് ഈ കമ്പനികളുടെ മൂലധനം. എന്നാല്‍ ഈ കമ്പനികള്‍ കോടികള്‍ വിലയുളള കപ്പലുകളുടെ കച്ചവടം നടത്തുന്നതായി പാനമ രേഖകളില്‍ പറയുന്നു.

5

അമിതാഭ് ബച്ചന്റെ മരുമകള്‍ കൂടിയായ ഐശ്വര്യ റായ് ഒരു കമ്പനിയുടെ ഡയറക്ടര്‍ ആയിരുന്നു. പിന്നീട് കമ്പനിയുടെ നിക്ഷേപകരില്‍ ഒരാളായി മാറി. അമിക് പാര്‍ട്‌ണേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. വിര്‍ജിന്‍ ഐലന്‍ഡ്‌സില്‍ ആണ് കമ്പനിയുടെ ആസ്ഥാനം. ഐശ്വര്യ റായിയെ കൂടാതെ അച്ഛന്‍ കെ റായ്, അമ്മ വൃന്ദ റായ്, സഹോദരന്‍ ആദിത്യ റായ് എന്നിവരും കമ്പനിയുടെ പാര്‍ട്ണര്‍മാരാണ്. 2005 സ്ഥാപിച്ച ഈ കമ്പനി മൂന്ന് വര്‍ഷത്തിന് ശേഷം 2008ല്‍ പൂട്ടി.

English summary
Panama Papers: ED sends notice to Bollywood actress Aishwarya Rai Bachchan to appear for questioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X