ബലാത്സംഗം;ആണിന് മാത്രമല്ല പെണ്ണിനും ശിക്ഷ?

അന്യപുരുഷനൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിനും സ്വഭാവദൂഷ്യത്തിനുമാണ് പെണ്‍കുട്ടിയ്ക് ക്പഞ്ചായത്ത് പിഴ വിധിച്ചത്. സമൂഹത്തിന് അപമാനം ഉണ്ടാകാതിരിയ്ക്കാന്‍ രണ്ട് പേരും തമ്മില്‍ കാണരുതെന്നും അറിയിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച രാധേശ്യാം എന്ന അധ്യാപകന്‍ വിവാഹിതനാണ്.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു പ്രതി. നാളുകളായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കുകയായിരുന്നു. ഇക്കാര്യം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ പിന്നീട് പീഡനവിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയും പഞ്ചായത്തില്‍ പരാതിപ്പെടുകയും ചെയ്തു.
പൊലീസില്‍ പോകാന്‍ ഭയമുള്ളത് കൊണ്ടാണ് ഇവര്‍ പഞ്ചായത്തിനെ സമീപിച്ചത്.പഞ്ചായത്ത് തീരുമാനത്തില്‍ അസംതൃപ്തയായ പെണ്‍കുട്ടി ജില്ലാ കളക്ടര്‍ വിജയ് കുമാര്‍ ധുര്‍വേയെ കാണുകയും പരാതി നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതിയെ ഇത് വരെയും അറസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുട്ടിയെ ജഗ്ദല്‍പൂരിലെ ആശുപ്രതിയില്‍ വൈദ്യപരിശോധനയ്ക്കയച്ചു.












Click it and Unblock the Notifications