കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ ചുമതല പനീര്‍ശെല്‍വത്തിന്; അരുണ്‍ ജെയ്റ്റിലി ജയലളിതയെ സന്ദര്‍ശിക്കും

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ കഴിയുന്നതിനാല്‍ മുഖ്യമന്ത്രി വഹിക്കുന്ന ആഭ്യന്തരം ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളുടെയും ചുമതല ധനമന്ത്രി ഒ.പനീര്‍സെല്‍വത്തിനു കൈമാറി. അതേസമയം മുഖ്യമന്ത്രിയായി ജയലളിത തുടരുമെന്നും രാജ്ഭവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി പരിഹരിക്കാനാണ് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ഇത്തരമൊരു നീക്കം നടത്തിയത്.

മുഖ്യമന്ത്രിയെ മാറ്റണമെന്ന് പ്രധാന പ്രതിപക്ഷമായ ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ജയലളിതയെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലും ബുധനാഴ്ച സന്ദര്‍ശിച്ചേക്കും. സപ്തംബര്‍ 22 മുതല്‍ ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ops

ഇതിനകം തന്നെ വലിയൊരു വിവിഐപി നിര ആശുപത്രിയില്‍ ജയലളിതയുടെ ആരോഗ്യനില അറിയാന്‍ എത്തിയിരുന്നു. തമിഴ്‌നാട് കേരള ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജയലളിതയെ നേരിട്ട് സന്ദര്‍ശിക്കാന്‍ ആര്‍ക്കും അനുവാദമില്ല. വിവിഐപികള്‍ ഡോക്ടര്‍മാരെയും എഐഎഡിഎംകെ നേതാക്കളെയും സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. വെന്റിലേറ്ററില്‍ കഴിയുന്നതിനാല്‍ സന്ദര്‍ശകരെ ഒഴിവാക്കുകയാണ്. നിലവില്‍ ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ടെങ്കിലും ദീര്‍ഘനാള്‍ ചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

English summary
Panneerselvam gets Chief Minister Jayalalithaa's portfolios
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X