കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപ്പയുടെ സ്വന്തം ഏഞ്ചല്‍!!! റാം റഹീമിന്റെ 'വളര്‍ത്തുമകള്‍', മക്കളേക്കാള്‍ പ്രിയങ്കരി... അമാനുഷിക!!!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ചണ്ടീഗഢ്: ഗുര്‍മീത് റാം റഹീമിനെ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ ഹെലികോപ്റ്ററില്‍ ചാടിക്കയറിയിരുന്ന സുന്ദരിയെ കുറിച്ചായിരുന്നു ആദ്യ ദിവസങ്ങളില്‍ ചില ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത. ഏത് യാത്രയിലും സുന്ദരികളിയാ അനുയായികളെ കൂടെകൂട്ടുന്ന റാം റഹീമിന്റെ ശീലവും ചര്‍ച്ചയായി.

എന്നാല്‍ അത് വെറും ഒരു അനുയായി ആയിരുന്നില്ല. റാം റഹീമിന് സ്വന്തം ഭാര്യയായ ഹര്‍ജീത് കൗറില്‍ ജനിച്ച മക്കളേക്കാള്‍ പ്രിയങ്കരിയായ ഹണി പ്രീത് സിങ് ഇന്‍സാന്‍ ആയിരുന്നു അത്.

ഗുര്‍മീതിന്റെ സ്വന്തം മകളല്ല ഹണി പ്രീത്. ദത്തുപുത്രിയാണ്. ഹണിപ്രീതിനെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ ആരിലും അമ്പരപ്പുണ്ടാക്കും.

ഹണിപ്രീത് ഇന്‍സാന്‍

ഹണിപ്രീത് ഇന്‍സാന്‍

ഗുര്‍മീത് റാം റഹീം സിങിന്റെ ദത്തുപുത്രിയാണ് ഹണിപ്രീത് ഇന്‍സാന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ദേരയിലെ അവസാന വാക്ക് ഹണിപ്രീതിന്റെയാണ് എന്നാണ് പറയപ്പെടുന്നത്.

ഹെലികോപ്റ്ററിലെ സുന്ദരി

ഹെലികോപ്റ്ററിലെ സുന്ദരി

പഞ്ച്കുളയിലെ സിബിഐ കോടതിയില്‍ നിന്ന് റാം റഹീം സിങിനെ ഹെലികോപ്റ്ററില്‍ ആയിരുന്നു ജയിലിലേക്ക് കൊണ്ടുപോയത്. ആ ഹെലികോപ്റ്ററില്‍ ഹണിപ്രീതും ഉണ്ടായിരുന്നു.

പിന്‍ഗാമി തന്നെ?

പിന്‍ഗാമി തന്നെ?

റാം റഹീം സിങിന്റെ പിന്‍ഗാമി എന്ന് തന്നെയാണ് ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. റാം റഹീം ജയിലികനത്തായ സ്ഥിതിയ്ക്ക് ഇക്കാര്യത്തില്‍ വലിയ മാറ്റം ഒന്നും ഉണ്ടാകാന്‍ ഇടയില്ല.

പ്രിയങ്ക തനേജ

പ്രിയങ്ക തനേജ

പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീതിന്റെ ശരിയായ പേര്. ഹിസാറിനടുത്തുള്ള ഫത്തേഹാബാദ് സ്വദേശിനിയാണ് ഇവര്‍. പ്രായം എത്രയാണെന്ന് അനുയായികള്‍ക്ക് പോലും കൃത്യമായി അറിയില്ല. മുപ്പതുകളിലാണ് ഹണിപ്രീത് ഇപ്പോഴുള്ളത് എന്നാണ് കരുതുന്നത്.

വിവാഹം കഴിച്ചത്

വിവാഹം കഴിച്ചത്

വിവാഹിതയായിരുന്നു ഹണിപ്രീത്. റാം റഹീമിന്റെ അനുയായി ആയ വിശ്വാസ് ഗുപ്തയെ ആണ് വിവാഹം കഴിച്ചത്. 1999 ല്‍ നടന്ന ആ വിവാഹം നടത്തിക്കൊടുത്തതും റാം റഹീം സിങ് ആയിരുന്നു.

സ്ത്രീധന പ്രശ്‌നത്തില്‍

സ്ത്രീധന പ്രശ്‌നത്തില്‍

എന്നാല്‍ വിവാഹത്തിന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഹണിപ്രീത് ഒരു പരാതിയുമായി ഗുര്‍മീതിന് അടുത്തെത്തുകയായിരുന്നു. ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് പീഡിപ്പിക്കുന്നു എന്നായിരുന്നു ആ പരാതി. എന്നാല്‍ അത് മാറ്റി മറിച്ചത് ഹണിപ്രീതിന്റെ ജീവിതം തന്നെ ആയിരുന്നു.

ദത്തെടുത്തു... മകളും മരുമകളും

ദത്തെടുത്തു... മകളും മരുമകളും

2009 ല്‍ ആണ് ഹണിപ്രീതിനെ റാം റഹീം സിങ് മകളായി ദത്തെടുക്കുന്നത്. വിശ്വാസ് ഗുപ്തയെ മരുമകനായും ദത്തെടുത്തു. എന്നാല്‍ പ്രശ്‌നങ്ങള്‍ അവിടംകൊണ്ട് തീര്‍ന്നില്ല.

കോടതിയില്‍ കേസ്

കോടതിയില്‍ കേസ്

തന്റെ ഭാര്യയെ ഗുര്‍മീത് റാം റഹീം സിങ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ് എന്ന് ആരോപിച്ച് വിശ്വാസ് ഗുപ്ത കോടതിയെ സമീപിച്ചു. 2011 ല്‍ ആയിരുന്നു ഗുപ്ത ഹരിയാണ ഹൈക്കോടതിയെ ഈ വിഷയത്തില്‍ സമീപിച്ചത്. എന്നാല്‍ അതുകൊണ്ട് വലിയ മാറ്റമൊന്നും ഉണ്ടായില്ല.

പപ്പയുടെ സ്വന്തം ഏഞ്ചല്‍

പപ്പയുടെ സ്വന്തം ഏഞ്ചല്‍

പപ്പാസ് ഏഞ്ചല്‍ എന്നാണ് ഹണിപ്രീത് ഫേസ്ബുക്കില്‍ സ്വയം വിശേഷിപ്പിക്കുന്നത്. താന്‍ ഒരു മനുഷ്യസ്‌നേഹി ആണെന്നും സംവിധായകയും എഡിറ്ററും നടിയും ഒക്കെ ആണെന്നും അവകാശപ്പെടുന്നുണ്ട്.

 എല്ലാം കര്‍മ പഥത്തിലാക്കാന്‍

എല്ലാം കര്‍മ പഥത്തിലാക്കാന്‍

തന്റെ 'റോക്ക് സ്റ്റാര്‍' പപ്പയുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാം നടപ്പിലാക്കാന്‍ വെമ്പല്‍ കൊണ്ടുനില്‍ക്കുന്ന ആളാണെന്നും സ്വയം വിശേഷിപ്പിക്കുന്നുണ്ട്.

 റാം റഹീം പ്രഖ്യാപിച്ചു?

റാം റഹീം പ്രഖ്യാപിച്ചു?

ഹണിപ്രീത് സിങിനെ തന്റെ പിന്‍ഗാമിയായി റാം റഹീം സിങ് തന്നെ പ്രഖ്യാപിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ദേര അനുയായികളുടെ യോഗത്തില്‍ ആയിരുന്നത്രെ ഇത്.

അമാനുഷിക ശേഷികള്‍!!!

അമാനുഷിക ശേഷികള്‍!!!

അമാനുഷിക ശേഷികള്‍ ഉള്ള ആളാണ് ഹണിപ്രീത് എന്ന രീതിയിലാണ് ദേരയുടെ വെബ്‌സൈറ്റിലെ വിശേഷണം. സംവിധാനവും എഡിറ്റിങ്ങും അഭിനയവും എല്ലാം ഒരു പരിശീലനവും ഇല്ലാതെ പഠിച്ചെടുത്ത ആള്ണ് ഹണിപ്രീത് എന്നാണ് പറയുന്നത്.

അതും ചെയ്തു!!!

അതും ചെയ്തു!!!

എംഎസ്ജി ദ വാറിയര്‍ ലയണ്‍ ഹാര്‍ട്ട് എന്ന റാം റഹീം ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും ഹണിപ്രീത് ആണ്. മകളുടെ കഠിനാധ്വാനം കണ്ടിട്ടാണത്രെ പിതാവ് അത്തരം ഒരു അവസരം കൊടുത്തത്.

സോഷ്യല്‍ മീഡിയയില്‍ താരം

സോഷ്യല്‍ മീഡിയയില്‍ താരം

സോഷ്യല്‍ മീഡിയയിലെ ഒരു താരമാണ് ഹണിപ്രീത്. ഫേസ്ബുക്കില്‍ അഞ്ചലക്ഷത്തിലധികം ലൈക്കുകള്‍ ഉണ്ട് ഇവരുടെ പേജിന്. ട്വിറ്ററില്‍ പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സും ഉണ്ട്.

രാഷ്ട്രീയക്കാരുമായും

രാഷ്ട്രീയക്കാരുമായും

റാം റഹീം സിങിന്റെ പബ്ലിഷ് റിലേഷന്‍ ജോലികള്‍ മുഴുവന്‍ നടത്തുന്നത് ഹണിപ്രീത് ആണ് എന്നും പറയപ്പെടുന്നുണ്ട്. ഹരിയാണയിലെ രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധമാണ് ഹണിപ്രീതിന്.

സാമ്പത്തിക കാര്യങ്ങളും

സാമ്പത്തിക കാര്യങ്ങളും

ദേരയിലെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണവും ഹണിപ്രീതിന്റെ നിയന്ത്രണത്തിലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഇനി ദേരയുടെ നിയന്ത്രണം പൂര്‍ണമായി ഹണിപ്രീതിന്റെ കൈയ്യില്‍ ആകുമോ എന്നാണ് അറിയേണ്ടത്. അങ്ങനെയെങ്കില്‍ ദേരയുടെ ചരിത്രത്തിലെ ആദ്യ വനിത തലവനാകും ഹണിപ്രീത്.

English summary
Honeypreet Insan, Gurmeet Ram Rahim Singh's adopted daughter, considered to be the next Dera Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X