കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; പാക് യുദ്ധവിമാനം വെടിവെച്ചിട്ടു; പിന്തിരിഞ്ഞോടി പാകിസ്താന്‍

Google Oneindia Malayalam News

ശ്രീനഗര്‍: അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍റെ യുദ്ധവിമാനം ഇന്ത്യന്‍ സേന വെടിവെച്ചിട്ടു. പാകിസ്താന്‍ററെ മൂന്ന് എഫ്-16 വിമാനങ്ങളായിരുന്നു ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് എത്തിയത്. ഇതില്‍ ഒരു വിമാനമാണ് ഇന്ത്യന്‍ സേന വെടിവെച്ചിട്ടത്. ഇന്ത്യന്‍ തിരിച്ചടയില്‍ തകര്‍ന്ന വിമാനത്തില്‍ നിന്ന് പൈലറ്റ് പാരച്യൂട്ടില്‍ താഴേക്ക് ചാടിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക് അധീന കാശ്മീരിലേക്കാണ് പൈലറ്റ് ചാടിയതെന്നാണ് റിപ്പോര്‍ട്ട്. പാക് വിമാനങ്ങള്‍‌ ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ കശ്മീരില്‍ സേന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി കശ്മീരിലെ വിമാനത്താവളങ്ങലുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

ജമ്മു, ലേ, ശ്രീനഗര്‍

ജമ്മു, ലേ, ശ്രീനഗര്‍

സംസ്ഥാനത്തെ ജമ്മു, ലേ, ശ്രീനഗര്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇതോടെ കശ്മീരിലേക്കുള്ള മുഴുവന്‍ യാത്രാവിമാന സര്‍വ്വീസുകളും നിലച്ചിരിക്കുകയാണ്. പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളവും താല്‍ക്കാലികമായി അടച്ചിട്ടുണ്ട്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ മറ്റ് വിമാനത്താവങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കശ്മീരിലെ നൗഷേരി മേഖലയിലാണ് വ്യോമാ അതിര്‍ത്തി ലംഘിച്ച് പാക് വിമാനങ്ങള്‍ കടന്നു വന്നത്. ഇതോടെ ഇന്ത്യന്‍ സൈനികര്‍ വിമാനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

എഫ്-16 യുദ്ധവിമാനങ്ങള്‍

എഫ്-16 യുദ്ധവിമാനങ്ങള്‍

രാവിലെ 11 മണിയോടെ അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍റെ എഫ്-16 യുദ്ധവിമാനങ്ങള്‍ രജൗരിയയിലെ സൈനിക പോസ്റ്റിന് സമീപ് ബോംബ് വര്‍ഷിക്കുകയായിരുന്നു. അതിര്‍ത്തി മൂന്ന് കിലോമീറ്റര്‍ അകത്തേക്ക് കടന്നെത്തിയ വിമാനങ്ങള്‍ക്ക് നേരെ ഇന്ത്യ ശക്തമായി വെടിയുതിര്‍ത്തു.

പാക് വിമാനം തകര്‍ന്നു

പാക് വിമാനം തകര്‍ന്നു

ഇന്ത്യന്‍ തിരിച്ചടിയില്‍ ഒരു പാക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. വിമാനം തകര്‍ന്നതിന് പിന്നാലെ പൈലറ്റ് പാരച്യൂട്ടില്‍ പറന്നിറങ്ങുന്നത് കണ്ടതായി എഎന്‍ഐ ഉള്‍പ്പടേയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് പാക് പൈലറ്റിന് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ട്വീറ്റ്

എഎന്‍ഐ

ആളപായമില്ല

ആളപായമില്ല

ഇന്ത്യന്‍ പോസ്റ്റിന് സമീത്തുണ്ടായ വ്യോമാക്രമണത്തില്‍ ആളപായമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. നിയന്ത്രണം രേഖയില്‍ ആക്രമണം നടത്തിയതായി പാകിസ്താനും അറിയിക്കുന്നു. അതേസമയം രണ്ട് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടതായിട്ടാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്.

അതിര്‍ത്തിയില്‍ പ്രകോപനം

അതിര്‍ത്തിയില്‍ പ്രകോപനം

പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ കഴിഞ്ഞ ദിവസം ശക്തമായി തിരിച്ചതോടെ അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടര്‍ന്നിരുന്നു. ഇന്നലെ വൈകുന്നേരം മുതല്‍
ജമ്മുകശ്മീരില്‍ പാക് സൈന്യത്തിന്‍റെ ശക്തമായ ഷെല്ലാക്രാമണമുണ്ടായിരുന്നു.

പരിക്ക്

പരിക്ക്

അമ്പതിലേറെ സ്ഥലങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജമ്മു, രജൗറി പൂഞ്ച് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ചരമുതല്‍ പാക് സേന മോര്‍ട്ടാര്‍ ആക്രമണം നടത്തിയത്.

തിരിച്ചടി

തിരിച്ചടി

പാകിസ്ഥാന്‍റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍‌ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തിയിലെ ജനവാസ പ്രദേശങ്ങളിലെ വീടുകളെ മറയാക്കിയായിരുന്നു പാക്കിസ്താന്‍റെആക്രമണം.

ഷെല്ലാക്രമണം

ഷെല്ലാക്രമണം

പൂഞ്ച്, മെന്‍ധാര്‍, നൗഷേറ മേഖലകളില്‍ ചൊവ്വാഴ്ച്ച രാവിലെയും പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. അപ്പോള്‍ തന്നെ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. അതേസമയം ഷോപിയാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശക്തമായ തിരിച്ചടി

എഎന്‍ഐ ട്വീറ്റ്

അമൃത്സര്‍ വിമാനത്താവളം

വിമാനത്താവളം അടച്ചതിനെതുടര്‍ന്ന് യാത്രക്കാരെ സുരക്ഷാ സേന മാറ്റുന്നു

English summary
Parachute seen as Pakistan Air Force's F-16 was going down, condition of the pilot is unknown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X