കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മാണം നടത്താമെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ചരക്കുസേവന നികുതി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. വളരെ നിര്‍ണായക തീരുമാനമാണിത്. വിവിധ സംസ്ഥാനങ്ങള്‍ക്ക് കൗണ്‍സിലില്‍ നിന്ന് പണം ലഭിക്കാനുള്ള സാഹചര്യത്തില്‍ ഈ വിധി നിര്‍ണായകമാകും. കൗണ്‍സില്‍ ശുപാര്‍ശകള്‍ക്ക് പ്രേരണാ മൂല്യം മാത്രമാണ് ഉള്ളതെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ജിഎസ്ടിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിയമ നിര്‍മാണം നടത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ കൂട്ടായ ചര്‍ച്ചയുടെ ഉല്‍പന്നമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

1

ഫെഡറല്‍ സംവിധാനത്തിലെ ഏതെങ്കിലും ഒരു ഘടകത്തിന് അതില്‍ മുന്‍തൂക്കമുണ്ടെന്ന് കണക്കാക്കാനാവില്ലെന്ന് കോടതി പറയുന്നു. ഇന്ത്യന്‍ ഫെഡറലിസം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ മുന്നോട്ട് പോവുന്നതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ദേശം ഉപദേശമായി മാത്രം കാണാം. ഭരണഘടനയുടെ 246ാം അനുച്ഛേദം അനുസരിച്ച് നികുതി സംബന്ധമായ കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും തുല്യ അധികാരമാണുള്ളത്. എന്നാല്‍ സംസ്ഥാനങ്ങളും കേന്ദ്രവും സര്‍വ സ്വതന്ത്രരല്ലെന്നും നിയമത്തില്‍ പറയുന്നുണ്ടെന്നും കോടതി പറഞ്ഞു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
parliament and state legislatures can legislate on gst says supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X