• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖ്യം സ്ത്രീ സുരക്ഷ: നമ്മ മെട്രോയില്‍ പെപ്പര്‍ സ്പ്രേ കൈവശം വെക്കാന്‍ അനുമതി

  • By S Swetha

ബെഗളൂരു: സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ബെഗളൂരു മെട്രോയില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്ക് പെപ്പര്‍ സ്പ്രേ കൊണ്ടു പോകാം. ബെഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ക്ക് മെട്രോയില്‍ പെപ്പര്‍ സ്പ്രേ കൊണ്ടു പോകാന്‍ അനുമതി നല്‍കാത്തതിനെതിരെ നേരത്തെ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

നിര്‍ഭയ കേസിലെ വധശിക്ഷ അടുക്കുന്നു: ആരാച്ചാരില്ലെന്ന് അധികൃതര്‍, രാഷ്ട്രപതിയുടെ മറുപടിക്ക് കാത്ത്..

എന്നാല്‍ കോര്‍പ്പറേഷന്റെ സുരക്ഷാ വകുപ്പ് ഈ പ്രശ്നം പരിഹരിക്കാന്‍ തീരുമാനിച്ചതായി ബിഎംആര്‍സിഎല്‍ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബി എല്‍ യശ്വന്ത് ചവാന്‍ പറഞ്ഞു. പെപ്പര്‍ സ്പ്രേ എടുക്കാന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് സ്റ്റേഷനിലെ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില സ്റ്റേഷനുകളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെപ്പര്‍ സ്പ്രേകള്‍ കണ്ടുകെട്ടിയ സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. എളുപ്പത്തില്‍ തീപിടിച്ചേക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തീരുമാനം. ഹൈദരാബാദ് സംഭവത്തിന് ശേഷവും മെട്രോയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണിച്ച നിലപാടിനെ ചോദ്യം ചെയ്ത് പലരും മുന്നോട്ട് വന്നിരുന്നു.

ബാഗില്‍ കരുതിയ പെപ്പര്‍ സ്‌പ്രേ ഒരിക്കല്‍ രാജാജി നഗര്‍ മെട്രോ സ്‌റ്റേഷനില്‍ നിന്നും പിടിച്ചെടുത്തതായി ബംഗളൂരു മെട്രോയിലെ സ്ഥിരം യാത്രക്കാരി അനുഷ പറയുന്നു. പിന്നീട് അവര്‍ പെപ്പര്‍ സ്പ്രേ വാങ്ങിയതേയില്ല. പക്ഷേ ഹൈദരാബാദ് സംഭവത്തിന് ശേഷം സ്വന്തം സുരക്ഷയ്ക്കായി ഒരെണ്ണം വീണ്ടും വാങ്ങി. എന്നാല്‍ സുരക്ഷാ പരിശോധനയ്ക്കിടെ മെട്രോ സ്‌റ്റേഷനില്‍ തന്നെയും സുഹൃത്തിനെയും തടഞ്ഞതായും അനുഷ കൂട്ടിച്ചേര്‍ക്കുന്നു. സ്ത്രീകള്‍ തെരുവുകളില്‍ സുരക്ഷിതരല്ല, പൊലീസ് അതിനായി ജാഗ്രത കാണിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സ്വയംപ്രതിരോധത്തിനൊരുങ്ങുമ്പോള്‍ അധികാരികള്‍ എന്തിനാണ് അത് തടയുന്നതെന്ന് അനുഷ്‌ക ചോദിക്കുന്നു.

ഇതേ ചോദ്യമാണ് ബെംഗളൂരുവിലെ എന്‍എല്‍എസ്യുഐയിലെ പബ്ലിക് പോളിസി റിസര്‍ച്ചര്‍ രക്ഷിത് എസ് പൊന്നാത്ത്പൂരം ട്വീറ്റ് ചെയ്തത്. മെട്രോ സ്‌റ്റേഷനുകളില്‍ സ്ത്രീകളുടെ കൈയ്യില്‍ നിന്നും പെപ്പര്‍ സ്‌പ്രേകള്‍ പിടിച്ചെടുക്കുന്നത് എന്തിനാണ്? സ്ത്രീകള്‍ സ്വയം പ്രതിരോധത്തിനായി കരുതുന്ന ഇത്തരം മാര്‍ഗങ്ങള്‍ ഏകപക്ഷീയമായി നിഷേധിക്കാനാകില്ല. ഇത്തരം സാധനങ്ങള്‍ പിടിച്ചെടുത്ത ശേഷം സ്ത്രീകളുടെ സുരക്ഷ നിങ്ങളുടെ ജീവനക്കാര്‍ ഉറപ്പാക്കുമോയെന്നും അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു.

English summary
Passengers to carry pepper spray in Namma metro after Hydrabad incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X