പങ്കാളിയുടേയോ രക്ഷിതാക്കളുടേയോ പേരില്ലാത്ത പാസ്‌പോര്‍ട്ട് ഉടന്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പങ്കാളിയുടേയോ രക്ഷിതാക്കളുടേയോ പേരോടുകൂടി മാത്രം നല്‍കിയിരുന്ന പാസ്‌പോര്‍ട്ടുകള്‍ ഇനി ഇവരുടെ പേരില്ലാതെ വിതരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ നിയമപ്രകാരം കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നത് എളുപ്പമാകും.

നിലവില്‍ കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കുന്നത് ഏറെ ശ്രമകരമാണ്. മാതാപിതാക്കളുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ഇതിനായി ആവശ്യമായിരുന്നു. ഇനിമുതല്‍ ഇതിന്റെ ആവശ്യം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. മൂന്നംഗ കമ്മറ്റിയാണ് ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

passport1

ഇത്തരം പാസ്‌പോര്‍ട്ട് നല്‍കുമ്പോഴുള്ള പ്രശ്‌നങ്ങളെക്കുറിച്ച് വിദേശകാര്യമന്ത്രാലയത്തിലെയും സ്ത്രീകളുടെ കുട്ടികളുടെയും ക്ഷേമത്തിനായുള്ള വകുപ്പിലെയും അംഗങ്ങള്‍ പരിശോധിച്ചുകഴിഞ്ഞു. ഇതിനുശേഷമാണ് വിദേശകാര്യമന്ത്രാലയത്തിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുതിയ നിര്‍ദ്ദേശപ്രകാരം അമ്മയുടെ പേരുണ്ടായാല്‍ കുട്ടിക്ക് പാസ്‌പോര്‍ട്ട് ലഭിക്കും. അച്ഛന്റെ പേരിന്റേയോ വിവരത്തിന്റേയോ ആവശ്യമില്ല. പാസ്‌പോര്‍ട്ട് ബുക്കലറ്റില്‍ നിന്നും നേരത്തെയുണ്ടായ ആവശ്യമില്ലാത്ത വരികള്‍ നീക്കം ചെയ്യാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.


English summary
Passport without names of spouse, parents might become a reality soon
Please Wait while comments are loading...