Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താന്‍കോട്ട് ഭീകരാക്രമണം: മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തിനുള്ള 'സമ്മാനം'

ദില്ലി: പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിനോടുള്ള പ്രതികാരണാണ് പത്താന്‍കോട്ട് ഭീകരാക്രമണം എന്ന് ജെയ് ഇ മുഹമ്മദ് പറഞ്ഞാലും അത് വിശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിയ്ക്കുന്നു.

എന്നാല്‍ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനമാണ് ആക്രമണത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

നരേന്ദ്ര മോദി പാകിസ്താന്‍ സന്ദര്‍ശിച്ചാല്‍ ജെയ്ഷെ മുഹമ്മദിന് എന്താണ് പ്രശ്‌നം? പ്രശ്‌നം അവര്‍ക്കല്ല, പാകിസ്താന്‍ സൈന്യത്തിനാണ്, ഐഎസ്‌ഐയ്ക്കാണ്....

പാകിസ്താന്റെ അവസ്ഥ

പാകിസ്താന്റെ അവസ്ഥ

സര്‍ക്കാര്‍ സൈന്യത്തെ നിയന്ത്രിയ്ക്കുകയാണ് പതിവ്. എന്നാല്‍ പാകിസ്താനിലെ അവസ്ഥ അങ്ങനെയല്ല. അവിടെ സര്‍ക്കാരിനെ നിയന്ത്രിയ്ക്കുന്നത് സൈന്യമാണ്.

മോദിയുടെ സന്ദര്‍ശനം

മോദിയുടെ സന്ദര്‍ശനം

വര്‍ഷാവസാനം നരേന്ദ്ര മോദി നടത്തിയ അപ്രതീക്ഷിത രപാകിസ്താന്‍ സന്ദര്‍ശനം അവിടത്തെ സൈനിക നേതൃത്വത്തിന് അല്‍പം പോലും പിടിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ജന്മദിനത്തിലായിരുന്നു മോദിയുടെ സന്ദര്‍ശനം.

നല്ല ബന്ധം വേണ്ട

നല്ല ബന്ധം വേണ്ട

ഇന്ത്യയും പാകിസ്താനും തമ്മില്‍ നല്ല ബന്ധം ഉണ്ടാകുന്നത് അവിടത്തെ സൈനിക മേധാവിയായ റഹീല്‍ ഷെരീഫിന് താത്പര്യമില്ലാത്ത കാര്യമാണ്. ഐഎസ്‌ഐയ്ക്കും അങ്ങനെ തന്നെ.

ചര്‍ച്ചകള്‍ പൊളിയ്ക്കാന്‍

ചര്‍ച്ചകള്‍ പൊളിയ്ക്കാന്‍

രണ്ട് പ്രധാനമന്ത്രിമാരും തമ്മിലുള്ള സൗഹൃദ ചര്‍ച്ചയ്ക്ക് ശേഷം വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച തുടങ്ങാനിരിയ്ക്കുകയായിരുന്നു. ഈ ശ്രമം തകര്‍ക്കാന്‍ പാക് സൈന്യവും ഐസ്‌ഐയും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയാണ് പത്താന്‍കോട്ട് ഭീകരാക്രമണം എന്നാണ് 'സീ ടിവി' റിപ്പോര്‍ട്ട് ചെയ്യുന്നത്.

റാവല്‍പിണ്ടിയില്‍ തയ്യാറാക്കി

റാവല്‍പിണ്ടിയില്‍ തയ്യാറാക്കി

പത്താന്‍കോട്ട് വ്യോമസേനാകേന്ദ്രം തകര്‍ക്കാനുള്ള പദ്ധതി തയ്യാറാക്കിയ പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ വച്ചായിരുന്നത്രെ. ഇതിന് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ഉണ്ടായിരുന്നു.

ഐഎസ്‌ഐ പറഞ്ഞു...അവര്‍ ചെയ്തു

ഐഎസ്‌ഐ പറഞ്ഞു...അവര്‍ ചെയ്തു

ജമ്മു കശ്മീരിന് പുറത്ത് ഭീകരാക്രമണം നടത്താന്‍ ജെയ്ഷ് ഇ മുഹമ്മദ് നിര്‍ദ്ദേശം നല്‍കിയത് ഐഎസ്‌ഐ ആണത്രെ. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പുതുവര്‍ഷ ദിനത്തില്‍

പുതുവര്‍ഷ ദിനത്തില്‍

പുതുവര്‍ഷപ്പുലരില്‍ ഭീകരാക്രമണം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ പിന്നീടത് ജനുവരി രണ്ടിലേയ്ക്ക് മാറ്റുകയായിരുന്നത്രെ.

പത്തിലധികം

പത്തിലധികം

ഭീകരാക്രമണത്തിനായി പത്തിലധികം തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തിയതായാണ് സംശയിയ്ക്കുന്നത്. ആറ് പേരെയാണ് പത്താന്‍കോട്ടില്‍ ഇതുവരെ സേനയ്ക്ക് വധിയ്ക്കാനായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+