കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറുണ്ടോ? പണം നിങ്ങളെ തേടിയെത്തും! എങ്ങനെയെന്നല്ലേ...

ആധാര്‍കാര്‍ഡ് ഉള്ളവര്‍ക്ക് എയിംസില്‍ ഇളവ്. കാര്‍ഡ് ഉള്ള രോഗികള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് ഇല്ല. ഇല്ലാത്തവര്‍ക്ക് 10 മടങ്ങ്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : ആധാര്‍ കാര്‍ഡ് കൈവശമുള്ളയാളാണോ നിങ്ങള്‍? എങ്കില്‍ പലയിടങ്ങളിലും ഒരുപക്ഷേ കാശിന് ഇളവ് ലഭിക്കും. ഡിജിറ്റല്‍ പണം ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടികള്‍. എയിംസില്‍ ചികിത്സ തേടുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ ഇനി മുതല്‍ രജിസ്‌ട്രേഷന്‍ ഫീസ് കൊടുക്കേണ്ടി വരില്ല. എന്നാല്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്ത രോഗികള്‍ക്ക് രജിസ്‌ട്രേഷന്‍ തുകയായി പത്ത് മടങ്ങ് നല്‍കേണ്ടിയും വരും.

മോദിയുടെ അടുത്ത പണി! എല്ലാം ഡിജിറ്റലിലേക്ക്,അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നുമോദിയുടെ അടുത്ത പണി! എല്ലാം ഡിജിറ്റലിലേക്ക്,അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നു

ജനുവരി മുതല്‍ ഇത് നടപ്പാക്കുമെന്നാണ് എയിംസ് അധികൃതര്‍ പറയുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് ആധാറുള്ളവര്‍ക്ക് ഇളവുകള്‍ നല്‍കുന്ന നടപടികളും പുറത്തുവരുന്നത്.

ഇല്ലെങ്കില്‍ കുടുങ്ങും

ഇല്ലെങ്കില്‍ കുടുങ്ങും

ആധാര്‍ കൈവശമുള്ളവരാണെങ്കില്‍ എയിംസില്‍ നിങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടി വരില്ല. എന്നാല്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവരില്‍ നിന്ന് 100 രൂപ ഫീസായി ഈടാക്കാനും പദ്ധതിയിടുന്നുണ്ട്.

 നിലവില്‍ പത്ത് രൂപ

നിലവില്‍ പത്ത് രൂപ

ജനുവരി മുതല്‍ ഇത് നടപ്പാക്കാനാണ് എയിംസ് അധികൃതരുടെ തീരുമാനം. നിലവില്‍ പത്ത് രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആധാര്‍ ഇല്ലാത്തവരില്‍ നിന്ന് പത്തിരട്ടി ഫീസ് ഈടാക്കും.

ആധാറുമായി ബന്ധിപ്പിക്കും

ആധാറുമായി ബന്ധിപ്പിക്കും

എയിംസിലെ രോഗികള്‍ക്കെല്ലാം രജിസ്‌ട്രേഷന്‍ സമയത്ത് ഒരു യുണീക് ഹെല്‍ത്ത് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കുന്നുണ്ട്. ജനുവരി മുതല്‍ ഈ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനാണ് തീരുമാനം. നിലവില്‍ ഒരാള്‍ക്ക് നിരവധി യുഎച്ച് ഐഡിയുണ്ട്. ആധാറുമായി ബന്ധിപ്പുക്കുന്നതോടെ ഒരെണ്ണം മതിയാകും.

കേന്ദ്രത്തോട് ആവശ്യം

കേന്ദ്രത്തോട് ആവശ്യം

കൂടാതെ രോഗിയുടെ ഹെല്‍ത്ത് റിപ്പോര്‍ട്ട് ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൈമാറുന്നതിനും ഇത് എളുപ്പമാകുമെന്നാണ് വിവരങ്ങള്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് എയിംസ് ആവശ്യപ്പെട്ടിട്ടുണ്ട്.

എയിംസും ഡിജിറ്റല്‍ ഇടപാടിലേക്ക്

എയിംസും ഡിജിറ്റല്‍ ഇടപാടിലേക്ക്

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രീപെയ്ഡ് കാര്‍ഡ് പദ്ധതിയെ കുറിച്ചും എയിംസ് പദ്ധതിയിടുന്നുണ്ട്. പണം നല്‍കിയുളള ചികിത്സ ഒഴിവാക്കുന്നതിനാണ് ഇത്.

തിരികെ നല്‍കും

തിരികെ നല്‍കും

ഇതിനു വേണ്ടി ജനങ്ങള്‍ക്ക് ചികിത്സയ്ക്കു മുമ്പ് തന്നെ പണം നിക്ഷേപിക്കാമെന്നും നിക്ഷേപിക്കുന്ന പണം പൂര്‍ണമായി ഉപയോഗിച്ചില്ലെങ്കില്‍ പണം തിരികെ നല്‍കുമെന്നും എയിംസ് വ്യക്തമാക്കുന്നു.

കാഷ് കൗണ്ടറുകളില്‍ സ്ഥാപിക്കും

കാഷ് കൗണ്ടറുകളില്‍ സ്ഥാപിക്കും

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി നൂറ് പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ കാഷ് കൗണ്ടറുകളില്‍ സ്ഥാപിക്കുമെന്ന് എയിംസ് വ്യക്താമാക്കുന്നു. കൂടാതെ നെറ്റ് ബാങ്കിങ് സൗകര്യമുള്ള 200 ബൂത്തുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

English summary
patients who provide Aadhaar card at AIIMS will have their registration charges waived, but without it they will have to pay Rs 100 which is ten times the current fee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X