മുന്‍മുഖ്യമന്ത്രിയില്‍ നിന്നും മാസം 15 ലക്ഷം ചിലവിന് ആവശ്യപ്പെട്ട് ഭാര്യയും മക്കളും
ദില്ലി: മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയില്‍ നിന്നും മാസം 15 ലക്ഷം ചിലവിന് ആവശ്യപ്പെട്ട് ഭാര്യ പായല്‍ അബ്ദുള്ള കോടതിയില്‍. സര്‍ക്കാര്‍ ബെംഗ്ലാവില്‍ നിന്നും പുറത്താക്കിയതിന് ശേഷം താനും രണ്ട് ആണ്‍കുട്ടികളും വാടക വീട്ടിലാണ് കഴിയുന്നത് എന്ന് പായല്‍ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ മാസത്തിലാണ് അക്ബര്‍ റോഡിലെ സര്‍ക്കാര്‍ ബെംഗ്ലാവില്‍ നിന്നും ഇവരെ പുറത്താക്കിയത്. 10 ലക്ഷം രൂപയാണ് അന്നത്തെ പായലിന്റെ പരാതിയ ഒമര്‍ നല്‍കാമെന്ന് പറഞ്ഞിരുന്നത്. 5 ലക്ഷം രൂപ ചിലവിലേക്കും 5 ലക്ഷം പുതിയ താമസം കണ്ടെത്തുന്നതിനുമായിരുന്നു.

Z കാറ്റഗറി സുരക്ഷ തനിക്ക് വേണമെന്ന് പായല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷ ലഭിക്കാത്തത് ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ട് എന്നാണ് കോടതിയില്‍ ബോധിപ്പിച്ചത്. താമസിക്കാന്‍ വീടില്ലാതെ സുഹൃത്തുക്കളുടെ വീട്ടിലാണ് താനും മക്കളും കഴിയുന്നത് എന്നാണ് പറഞ്ഞത്.
ഒക്ടോബര്‍ 27 നാണ് പായലിന്റെ പരാതിയില്‍ കോടതി ഹിയറിങ് പറഞ്ഞിരിക്കുന്നത്. മാനസികമായ പീഡനത്തെ തുടര്‍ന്നാണ് പായല്‍ പരാതി നല്‍കിയത്. വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാതെ വിവാഹമോചനത്തിന് ഒമര്‍ നല്‍കിയ പരാതി ആഗസ്റ്റ് 30 ന് കോടതി നിരസിച്ചു.
1994 ലാണ് ഇരുവരും വിവാഹം ചെയ്തത്. ബന്ധം പിരിയുന്നതിന് പായല്‍ തയ്യാറല്ല എന്ന് അറിയിച്ചിരുന്നു. 2013 മുതല്‍ ഭര്‍ത്താവ് തന്നെയും മക്കളെയും ഒഴിവാക്കുകയാണെന്ന് പായല്‍ പറയുന്നു.












Click it and Unblock the Notifications