ബലാത്സംഗം; പ്രമുഖ സംവിധായകന്‍ അറസ്റ്റില്‍
ദില്ലി: നിരൂപക പ്രശംസ നേടിയ പീപ്‌ലി ലൈവ് എന്ന ആമിര്‍ഖാന്‍ ചിത്രിത്തിന്റെ സഹ സംവിധായകന്‍ മഹമൂദ് ഫാറൂഖി ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. മുപ്പത്തയഞ്ചുകാരിയായ അമേരിക്കന്‍ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് സംവിധായകനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. 2015 മാര്‍ച്ച് 28ന് നടന്ന സംഭവത്തില്‍ 2015 ജൂണ്‍ 19നാണ് ന്യൂ ഫ്രണ്ട്‌സ് കോളനി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മഹമൂദ് ഫാറൂഖിയെ അറസ്റ്റ് ചെയ്ത കാര്യം ദില്ലി പോലീസ് ഉന്നതന്‍ സ്ഥിതീകരിച്ചു. സംവിധായകനെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്ത് സാകേത് കോടതിയില്‍ ഹാജരാക്കിയെന്ന് പോലീസ് വ്യക്തമാക്കി. മഹമൂദിനെ ജൂലൈ 6വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയായിരുന്നു ബലാത്സംഗത്തിനിരയായത്. ഗവേഷണത്തിന്റെ ആവശ്യാര്‍ഥമാണ് അവര്‍ ഇന്ത്യയിലെത്തിയത്. ഇവിടെവെച്ച് പരിചയത്തിലായ മഹമൂദ് തന്നെ ബലാത്സംഗത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
സംവിധായികയും തിരക്കഥാകൃത്തുമായി അനുഷാ റിസ്വി ആണ് ഫാറൂഖിയുടെ ഭാര്യ. ഭര്‍ത്താവിന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാന്‍ അവര്‍ വിസമ്മതിച്ചു. 2010ല്‍ പുറത്തിറങ്ങിയ ആക്ഷേപഹാസ്യ ചിത്രമായ പീപ്‌ലി ലൈവ് ജനപ്രീതിക്കൊപ്പം നിരൂപക പ്രശംസയും പിടിച്ചു പറ്റി. ഉറുദുവില്‍ കഥയെഴുതിയും ഫാറൂഖി പ്രശസ്തനായിരുന്നു.












Click it and Unblock the Notifications