Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്ര പഴഞ്ചന്‍ സ്‌കൂട്ടറില്‍, വേദനിക്കുന്ന കോടീശ്വരനാണെന്ന് കണ്ടാല്‍ പറയില്ല; ആരാണ് വിവാദ വ്യവസായി പി ജയിന്‍

ലക്‌നൗ: ഉത്തര്‍ പ്രദേശിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നികുതി വെട്ടിപ്പ് കേസില്‍ കാണ്‍രൂപിലെ സുഗന്ധവസ്തു വ്യവസായി പീയുഷ് ജെയിന്‍ അറസ്റ്റിലായത്. കാണ്‍പൂരിലെ പീയുഷ് ജയിനിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 280 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. ഇതുകൂടാതെ 25 കിലോ സ്വര്‍ണവും 250 കിലോ വെള്ളിയും കണ്ടെത്തി. എന്നാല്‍ ഇതൊക്കെ കേട്ട് നാട്ടുകാരുടെ കണ്ണ് തള്ളിയിരിക്കുകയാണ്. കാരണം, ഇത്രയധികം ലളിത ജീവിതം നയിച്ച മറ്റൊരു മനുഷ്യന്‍ ആ നാട്ടില്‍ ഇല്ലെന്നാണ് നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. അത് തന്നെയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.

1

പീയുഷ് ജെയിന്‍ പതിവായി സഞ്ചരിച്ചിരുന്നത്, ആര്‍ക്കും വേണ്ടാത്ത ഒരു പഴഞ്ചന്‍ സ്‌കൂട്ടറിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് പഴയ കാറുകളാണ് ഇദ്ദേഹത്തിന്റെ വീടിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്നത്. ഉത്പാദനം നിര്‍ത്തിയ ടൊയോറ്റയുടെ ക്വാളിസും പിന്നെ ഒരു മാരുതി കാറും. ഒരു സാധാരണ കച്ചവടക്കാന്‍ എന്ന് നാട്ടുകാര്‍ കരുതിയ പീയുഷിന്റെ വീട്ടില്‍ നിന്ന് എണ്ണിയാല്‍ തീരാത്ത അത്ര കോടി രൂപ പിടിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.

2

ഒരു പഴയ സ്‌കൂട്ടറിലാണ് ജെയിന്‍ സഞ്ചരിച്ചിരുന്നത്. നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്ന വീട്ടില്‍ ജോലിക്കാരെ ആരെയും വച്ചിരുന്നില്ല. എന്നാല്‍ താന്‍ വേദനിക്കുന്ന ഒരു കോടീശ്വരനാണെന്ന വിവരം മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് ഈ നാടകമെല്ലാം എന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസിലായി. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയാണ് അയാള്‍ ഇങ്ങനെ ഒരു ലളിത ജീവിതം നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.

3

നികുതി വെട്ടിപ്പ് കേസില്‍ അറസ്റ്റിലായ പീയുഷ് ജയിനെ കാണ്‍പൂര്‍ കോടതി ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് അയച്ചു. ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത കോടിക്കണക്കിന് രൂപയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വ്യാജ ഇന്‍വോയിസ് ഉപയോഗിച്ചും ഇ വേ ബില്‍ എടുക്കാതെയും വന്‍ നികുതി വെട്ടിപ്പാണ് ഇയാള്‍ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

4

വീട്ടില്‍ റെയ്ഡ് ആരംഭിച്ചപ്പോള്‍ പീയുഷ് ജെയിന്‍ പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ദില്ലിയിലായിരുന്നു. 50 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം, പീയുഷ് ജെയിനിന് സമാജ്വാദി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിക്കുന്നത്. സമാജ് വാദി അത്തര്‍ എന്ന ബ്രാന്‍ഡില്‍ ജയിന്‍ സുഗന്ധലേപനം ഇറക്കുന്നുണ്ടെന്ന് യോഗി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+