69000 രൂപ ശമ്പളം; അവസാന വേതനത്തിന്റെ 67% പെന്‍ഷന്‍, എട്ടാം ശമ്പള കമ്മീഷനില്‍ പുതിയ ആവശ്യം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും ആനുകൂല്യവും പരിഷ്‌കരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിരക്കിലാണ്. അടുത്ത ജൂലൈയില്‍ കേന്ദ്ര സര്‍ക്കാരിന് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും. പിന്നീട് ഇതനുസരിച്ചാകും പുതിയ ശമ്പളവും പെന്‍ഷനും ലഭിക്കുക. കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളില്‍ സിറ്റിങ് നടത്തി അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നുണ്ട്.

സ്വര്‍ണവില വൈകീട്ട് കുത്തനെ ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, വെള്ളി വിലയും താഴ്ന്നു
സ്വര്‍ണവില വൈകീട്ട് കുത്തനെ ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, വെള്ളി വിലയും താഴ്ന്നു

പെന്‍ഷന്‍കാരുടെ ദേശീയ സംഘടനയായ അഖിലേന്ത്യാ ഫെഡറേഷന്‍ ഓഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (എഐഎഫ്പിഎ) കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച ആവശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അടിസ്ഥാന ശമ്പളം 69000 രൂപയാക്കി ഉയര്‍ത്തണം എന്നാണ് ഇവരുടെ ഒരു ആവശ്യം. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 67 ശതമാനം പെന്‍ഷനായി നല്‍കണം എന്ന ആവശ്യവും അവര്‍ മുന്നോട്ടുവെച്ചു.

pension rise 8th pay commission

പെന്‍ഷന്‍ സംവിധാനത്തില്‍ നിലവിലെ ചട്ടക്കൂടില്‍ മാറ്റം വരുത്തണം. കുടുംബ പെന്‍ഷന്‍ അവസാന ശമ്പളത്തിന്റെ 50 ശതമാനമാക്കി ഉയര്‍ത്തണം. ഉയര്‍ന്ന പെന്‍ഷന്‍ നല്‍കുന്നതിലൂടെ റിട്ടയേഡ് ജീവിതത്തില്‍ ഉദ്യോഗസ്ഥനും കുടുംബത്തിനും അന്തസ് നിലനിര്‍ത്താന്‍ സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഉടക്കിട്ടത് സൗദി അറേബ്യ; വെളിപ്പെടുത്തി ഇറാന്‍, ഒമാനിലെ യോഗം മാറ്റിയതിന് കാരണം ഇതാണ്
ഉടക്കിട്ടത് സൗദി അറേബ്യ; വെളിപ്പെടുത്തി ഇറാന്‍, ഒമാനിലെ യോഗം മാറ്റിയതിന് കാരണം ഇതാണ്

65 വയസാകുമ്പോള്‍ പെന്‍ഷനില്‍ അഞ്ച് ശതമാനം വര്‍ധനവ് വരുത്തണം. പിന്നീട് ഓരോ അഞ്ച് വര്‍ഷത്തിലും അഞ്ച് ശതമാനം വര്‍ധനവ് വേണം. 90 വയസാകുമ്പോള്‍ 100 ശതമാനം പെന്‍ഷനായി വാങ്ങാന്‍ സാധിക്കേണ്ടതുണ്ടെന്നും സംഘടന പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 69000 രൂപയാക്കി ഉയര്‍ത്തണമെന്നും ഫിറ്റ്‌മെന്റ് ഫാക്ടര്‍ 3.83 ശതമാനമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അഞ്ച് കുടുംബ യൂണിറ്റിനെ പരിഗണിക്കണം. ആറ് ശതമാനം വാര്‍ഷിക വര്‍ധനവ് നല്‍കണം. വിരമിക്കുന്ന വേളയില്‍ 40 ശതമാനം പെന്‍ഷന്‍ തുക ഒരുമിച്ച് വാങ്ങാന്‍ നിലവില്‍ സാധിക്കും. 15 വര്‍ഷം പെന്‍ഷന്‍ തുകയില്‍ കുറവ് വരുത്തുകയാണ് പിന്നീട് ചെയ്യുക. ഇങ്ങനെ കുറയ്ക്കുന്ന കാലാവധി 11 വര്‍ഷമാക്കി ചുരുക്കണം എന്നും സംഘടന ആവശ്യപ്പെട്ടു.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എല്ലാ വകുപ്പിലേക്കും തുടരണം. ഒരേ ഗ്രേഡില്‍ ജോലി ചെയ്തവരില്‍ സീനിയര്‍, ജൂനിയര്‍ വ്യത്യാസമില്ലാതെ ഒരേ തുക പെന്‍ഷന്‍ അനുവദിക്കണം. സാധാരണ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന് 10 വര്‍ഷം സര്‍വീസുണ്ടെങ്കില്‍ പെന്‍ഷന് അര്‍ഹനാണ്. എന്നാല്‍ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് 15 വര്‍ഷമാണ്. ഇത് കുറച്ച് എല്ലാവര്‍ക്കും തുല്യകാലമാക്കണം.

ലോട്ടറി അടിച്ച് യുഎഇ; കുടുങ്ങിയത് ഇറാന്‍, ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വന്‍ മാറ്റം, സൗദി പിന്മാറി
ലോട്ടറി അടിച്ച് യുഎഇ; കുടുങ്ങിയത് ഇറാന്‍, ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വന്‍ മാറ്റം, സൗദി പിന്മാറി

പെന്‍ഷനും കുടുംബ പെന്‍ഷനും ആദായ നികുതി ഇളവ് നല്‍കണം. ഫിക്‌സ്ഡ് മെഡിക്കല്‍ അലവന്‍സ് (എഫ്എംഎ) 1000 രൂപയില്‍ നിന്ന് 5000 രൂപയാക്കി ഉയര്‍ത്തണം. എഫ്എംഎ 3000 രൂപയാക്കി ഉയര്‍ത്തണം എന്ന് 2022ല്‍ പാര്‍ലമെന്റ് സമിതി നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ബിഎസ്എന്‍എല്‍ ജീവനക്കാരുടെ പെന്‍ഷന്‍ 2017ന് ശേഷം പുനപ്പരിശോധിച്ചിട്ടില്ലെന്നും ഇക്കാര്യം കൂടി പരിഗണിക്കണം എന്നും സംഘടന ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+