മുംബൈയില്‍ വീണ്ടും തീപിടുത്തം: വെന്തുമരിച്ചത് നാല് പേര്‍, അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്?

  • Written By:
Subscribe to Oneindia Malayalam

മുംബൈ: മുംബൈയില്‍ തീപിടുത്തത്തില്‍ നാല് പേര്‍ മരിച്ചു. ബുധനാഴ്ച രാത്രി മുംബൈയിലെ മരോളിലായിരുന്നു തീപിടുത്തമുണ്ടായത്. നാല് പേര്‍ മരിച്ച അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കകയും ചെയ്തിരുന്നു. മരോളിലെ മൈമൂണ്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് രക്ഷാ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുംബൈയിലെ കമലാ മില്‍ വളപ്പിലുണ്ടായ തീപിടുത്തത്തില്‍ 14 പേര്‍ മരിച്ചതിന് പിന്നാലെയാണ് രണ്ടാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൈമൂണ്‍ കെട്ടിടത്തിനുള്ളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. ഡിസംബര്‍ 28 നുണ്ടായ തീപിടുത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബിഎംസി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പബ്ബ് ഉടമയുള്‍പ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

fire-04

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
At least four people have died and seven were injured in a fire that broke out late last night at a building in Mumbai's Marol, news agency ANI reported.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്