കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍പിആറിന് ജനം തെറ്റായ പേര് വിവരങ്ങളും മേല്‍ വിലാസവും നല്‍കണമെന്ന് അരുന്ധതി റോയ്

Google Oneindia Malayalam News

ദില്ലി: എന്‍പിആറിനെതിരെ എഴുത്തുകാരി അരുന്ധതി റോയ്. വിവരശേഖരണ സമയത്ത് ജനങ്ങള്‍ തെറ്റായ പേരും മേല്‍വിലാസവും നല്‍കി എന്‍പിആറിനെ എതിര്‍ക്കണമെന്ന് അരുന്ധതി റോയ് പറഞ്ഞു. ദില്ലിയില്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

'വിവര ശേഖരണത്തിനായി ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തുമ്പോള്‍ അവര്‍ നിങ്ങളുടെ പേര് ചോദിക്കും. അപ്പോള്‍ രംഗ ബില്ല, കുംഫു കട്ട ഇത്തരത്തിലുള്ള വ്യാജ പേരുകള്‍ പറയണം. മേല്‍ വിലാസം ചോദിച്ചാല്‍ പ്രധാനമന്ത്രിയുടെ വസതിയായ 7 റെയ്സ് കോഴ്സിന്‍റെ അഡ്രസ് നല്‍കണം. മൊബൈല്‍ നമ്പറിന്‍റെ കാര്യത്തിലും ധാരണ വേണം, അരുന്ധതി റോയ് പറഞ്ഞു.എന്‍ആര്‍സി ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്നും അവര്‍ പറഞ്ഞു.

arundhathynew-

അവര്‍ നിങ്ങളുടെ വീട് സന്ദര്‍ശിക്കും, നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ആധാര്‍, ഡ്രൈവിങ്ങ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍ ചോദിക്കും. എന്‍ആര്‍സി നടപ്പിലാക്കുന്നതിനുള്ള ആദ്യ ചുവടാണ് എന്‍പിആര്‍ എന്നും അരുന്ധതി പറഞ്ഞു. രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍ ഇല്ലെന്ന മോദിയുടെ പരാമര്‍ശത്തിനെതിരേയും അരുദ്ധതി രംഗത്തെത്തി. പിടിക്കപ്പെടും എന്ന് അറഞ്ഞ് കൊണ്ട് തന്നെയാണ് മോദി ഇത്തരം നുണകള്‍ പറയുന്നത്.

പൗരത്വ നിയമത്തിനെതിരേയും എന്‍ആര്‍സിക്കെതിരേയും പ്രതിഷേധം ശക്തമായതോടെയാണ് കേന്ദ്രം എന്‍പിആര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങള്‍ കടുത്ത പീഡനമാണ് നേരിടുന്നത്. വീടുകള്‍ കയറി ചെന്ന് അവിടുത്തെ പോലീസുകാര്‍ മുസ്ലീങ്ങളെ കൊള്ളയിടക്കുകയാണെന്നും അരുന്ധതി പറഞ്ഞു.

English summary
people have to give false details for NPR says Arundhathi Roy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X