ദളിത് വിഷയത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച് മീന കന്തസ്വാമി
ഹൈദരാബാദ്: സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മീന കന്തസ്വാമി രംഗത്ത്. രോഹിത് വെമുലയ്ക്ക് നീതി ലഭിക്കണമെന്നാണ് മീന കന്തസ്വാമിയുടെയും ആവശ്യം. ദളിത് വിഷയത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ചു കൊണ്ടാണ് എഴുത്തുകാരിയെത്തിയത്.
ഹിന്ദുത്വത്തെയും വര്‍ഗീയതയെയും അപലപിക്കുന്ന ആളുകള്‍ ജാതിയുമായി ബന്ധപ്പെട്ട വിഷയം വരുമ്പോള്‍ മൗനം പാലിക്കുകയാണെന്നും മീന കന്തസ്വാമി പറയുന്നു. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരത്തില്‍ മീന പങ്കെടുക്കുകയുണ്ടായി.

ജാതി പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മൗനം പാലിക്കുന്നത് പൊതുമനോഭാവമാണ്. നിഷേധവും, നിരാകരണവും ചിലര്‍ അനുഭവിക്കുന്ന പ്രത്യേക അവകാശങ്ങളെ തകര്‍ക്കാനുള്ള മടിയുമാണ് ഇതിനു കാരണമെന്നും അവര്‍ വ്യക്തമാക്കി. ജാതിവിഷയത്തില്‍ ശക്തമായൊരു നിലപാട് ആരും എടുക്കുന്നില്ല. അസഹിഷ്ണുത പ്രശ്‌നത്തിന് ലഭിച്ച പിന്തുണ ഈ വിഷയത്തില്‍ ലഭിക്കുന്നില്ലെന്നാണ് പറയുന്നത്.
ദളിതരെ പത്ര-മാധ്യമ സ്ഥാപനങ്ങളില്‍ നിയമിക്കണമെന്ന് ഒരു സര്‍ക്കാരും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ദളിതരുടെ അഭാവം അവര്‍ നല്‍കുന്ന വാര്‍ത്തകളിലും പ്രതിഫലിക്കുന്നുണ്ടെന്നും മീന കന്തസ്വാമി പറയുന്നു.












Click it and Unblock the Notifications