കര്‍ഷക സമരഭൂമിയിലെ കെട്ടിടനിര്‍മ്മാണം; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ദേശീയ പാതകള്‍ക്ക് സമീപം കട്ടകള്‍ ഉപയോഗിച്ചുള്ള കെട്ടിങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഏത് കാലാവസ്ഥയിലും താമസിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങളായിരുന്നു സമരവേദികളോട് ചേര്‍ന്ന് നിര്‍മിച്ചിരുന്നത്. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും അതിന് എത്രനാള്‍ വരെ പോരാടുമെന്നും വ്യക്തമാക്കിയാണ് കര്‍ഷകര്‍ പുതിയ നീക്കം നടത്തിയത്.

എന്നാല്‍ ഇപ്പോഴിതാ സംഭവത്തിന് പിന്നാലെ പൊലീസ് ഈ വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. തിരിച്ചറിയാനാവാത്ത ആളുകളുടെ പേരിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ദാര്‍ ബഹാദുര്‍ഗഡ് പോലീസ് സ്റ്റേഷനിലും സിറ്റി ബഹാദുര്‍ഗഡ് പോലീസ് സ്റ്റേഷനിലുമാണ് ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1984 ലെ പൊതു സ്വത്ത് നാശനഷ്ടങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ സെക്ഷന്‍ 3, ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 283 എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹരിയാനയിലെ എസ്റ്റേറ്റ് ഓഫീസര്‍ സിദ്ധാര്‍ത്ഥ് സിംഗിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം
അതേസമയം, സിംഘുവിലെയും തിക്രിയിലെയും കര്‍ഷകര സമര ഭൂമിയില്‍ സ്ഥിരം കെട്ടിടങ്ങള്‍ ഉണ്ടാക്കില്ലെന്ന് പഞ്ചാബിലെ കര്‍ഷക യൂണിയനുകള്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ ഉണ്ടാക്കുന്നത് താല്‍ക്കാലിക താമസ സൗകര്യങ്ങളെന്ന് കര്‍ഷക യൂണിയനുകള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പൊളിച്ചുമാറ്റി സ്ഥാപിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഷെല്‍ട്ടര്‍ ക്യാമ്പുകളും ട്രാക്ടറുകളിലെ ഷെല്‍ട്ടറുകളും ഈ അതിര്‍ത്തികളില്‍ തുടര്‍ന്നും ഉണ്ടാവുമെന്ന് കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞിരുന്നു.
നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍












Click it and Unblock the Notifications