പെട്രോള്‍ ഡീസല്‍ വിലയില്‍ വന്‍ വര്‍ധന; വിലക്കയറ്റം അടിച്ചേല്‍പ്പിച്ച് സര്‍ക്കാര്‍
ദില്ലി: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് വിലത്തകര്‍ച്ച നേരിടുമ്പോഴും പെട്രോള്‍ ഡീസല്‍ വിലയില്‍ വന്‍ വര്‍ധന വരുത്തി കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടി. പെട്രോള്‍ ലിറ്ററിന് 3.07 രൂപയും ഡീസല്‍ ലിറ്ററിന് 1.90 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു.
ഇതോടെ ദില്ലിയില്‍ പെട്രോള്‍ വില 56.61ല്‍ നിന്നും 59.68 ആയി ഉയര്‍ന്നു. 48.33 രൂപയാണ് ഡീസലിന്റെ വില. നേരത്തെ ഇത് 46.43 ആയിരുന്നു. മൂന്നു മാസങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് പെട്രോള്‍ വില ഉയര്‍ത്തുന്നത്. അതേസമയം, തുടര്‍ച്ചയായ മൂന്നാമത്തെ തവണയാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്. മാര്‍ച്ച് 1ന് പെട്രോള്‍ വില 3.02 രൂപ കുറച്ചിരുന്നു. 1.47 രൂപയാണ് അന്ന് ഡീസലിന് വര്‍ധിപ്പിച്ചത്.

ഫിബ്രുവരി 16ന്‌ശേഷം മൂന്നൂ തവണയായി 3.65 രൂപ ഡീസലിന്റെ വിലയില്‍ വര്‍ധന വരുത്തിയത്. നേരത്തെ എണ്ണവില കുറയുമ്പോഴും എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് വിലക്കുറിവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. നവംബറിന് ശേഷം അഞ്ചു തവണയാണ് എക്‌സൈസ് ഡ്യൂട്ടിയില്‍ വര്‍ധന വരുത്തിയത്.
ഇതുവഴി 4.02 രണ്ടുരൂപ ഒരു ലിറ്റര്‍ പെട്രോളിനും 6.97 രൂപ ഡീസലിനും സര്‍ക്കാരിന് ലഭിച്ചു. 17,000 കോടിരൂപയാണ് എക്‌സൈസ് ഡ്യൂട്ടി വര്‍ധനവിലൂടെ സര്‍ക്കാരിന് ആകെ ലഭിച്ചത്. ഡോളറിനെതിരായ രൂപയുടെ വിനിമയത്തിലുണ്ടായ മാറ്റമാണ് ഇപ്പോഴത്തെ വിലവര്‍ധനയ്ക്ക് സര്‍ക്കാര്‍ കാരണം പറയുന്നത്.












Click it and Unblock the Notifications