പെട്രോള്‍ വില 1.39 രൂപയും ഡീസല്‍ വില 1.04 രൂപയും കൂട്ടി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ധനവിലയില്‍ വര്‍ധനവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലിറ്ററിന് 1.39 രൂപയുടെയും ഡീസലിന് 1.04 രൂപയുടെയും വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ വില ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തിലുണ്ടാകും. അന്താരാഷ്ട്രവിപണിയിലുണ്ടായ വില വ്യത്യാസവും പണവിനിമയ നിരക്കിലുണ്ടായ വര്‍ധനവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്.

Petrol Price

മാര്‍ച്ച് 31ന് രാജ്യത്തെ പെട്രോള്‍ വിലയില്‍ 3.77 രൂപയുടെയും ഡീസല്‍ വിലയില്‍ 2.91 രൂപയുടെയും കുറവ് വരുത്തിയിരുന്നു. ക്രൂഡ് വിപണിയിലുണ്ടായ വിലക്കുറവിനെ തുടര്‍ന്നായിരുന്നു ഇത്. രണ്ടാഴ്ച കൂടുമ്പോഴാണ് ഇപ്പോള്‍ രാജ്യത്തെ എണ്ണ വില അവലോകനം ചെയ്യുന്നത്.

പ്രതിദിനം വിലയില്‍ മാറ്റം വരുന്ന പുതിയ രീതി കൊണ്ടുവരാന്‍ എണ്ണക്കമ്പനികള്‍ പദ്ധതിയിടുന്നുണ്ട്. പുതുച്ചേരി, ചാണ്ഡിഗഡ്, വിശാഖപട്ടണം, ഉദയ്പൂര്‍, ജംഷഡ്പൂര്‍ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം കൊണ്ടുവരാനാണ് പദ്ധതി. മെയ് ഒന്നുമുതല്‍ തന്നെ പുതിയ രീതിയില്‍ വിലനിശ്ചയിക്കാനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം എണ്ണക്കമ്പനികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
The price of petrol was tonight hiked by Rs 1.39 per litre and diesel by Rs 1.04 a litre in sync with firming international rates
Please Wait while comments are loading...