കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില കുറച്ചു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പെട്രോള്‍ വില കുറച്ചതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ലിറ്ററിന് 1.89 രൂപമുതല്‍ 2.38 രൂപ വരെയായിരിക്കും കുറയുക. ആഗസ്റ്റ് 14 ന് അര്‍ദ്ധരാത്രി മുതലായിരിക്കും പുതുക്കിയ വില നിലവില്‍ വരിക.

പതിവ് പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമായി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ധര്‍മേന്ദ്ര പ്രധാന്‍ പെട്രോള്‍ വില കുറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. പെട്രോള്‍ വില കുറക്കുമെന്ന് കഴിഞ്ഞ രണ്ട് ദിവസമായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Petrol Pump

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതാണ് ഇപ്പോള്‍ പെട്രോള്‍ വില കുറക്കാനുള്ള കാരണം. സ്വാതന്ത്ര്യ ദിനത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരും എന്ന പ്രതീക്ഷയും പെട്രോള്‍ വില കുറക്കാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു.

ഈ മാസം ഇത് രണ്ടാം തവണയാണ് പെട്രോള്‍ വില കുറക്കുന്നത്. നേരത്തെ 1.09 രൂപയാണ് കുറച്ചിരുന്നത്. ലിറ്ററിന് 70 രൂപ എന്ന നിരക്കിലേക്ക് പെട്രോള്‍ വില എത്തും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിന സമ്മാനമായിട്ടായിരിക്കും വിലകുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാവുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്തായാലും വില കുറക്കുന്ന കാര്യം നേരത്തെ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചതിലൂടെ പുതിയൊരു കീഴ് വഴക്കത്തിനാണ് ധര്‍മേന്ദ്ര പ്രധാന്‍ തുടക്കമിട്ടിരിക്കുന്നത്.

English summary
Union Petroleum Minister Dharmendra Pradhan announced through twitter that Price of Petrol will be reduced from midnight of 14/15 August 2014 in the range of Rs.1.89-2.38.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X