പെട്രോള്‍ വില വര്‍ധിപ്പിച്ചു...ഡീസലിന് വില കുറച്ചു...

  • By: Afeef Musthafa
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് പെട്രോള്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 13 പൈസയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഡീസലിന് 12 പൈസ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. നവംബര്‍ 30 അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

petrol

നവംബര്‍ 15 നാണ് എണ്ണക്കമ്പനികള്‍ ഇതിനു മുമ്പ് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നത്. അന്ന് പെട്രോളിന് 1.46 രൂപയും, ഡീസലിന് 1.53 രൂപയും കുറച്ചിരുന്നു. തുടര്‍ച്ചയായ മൂന്നു വിലവര്‍ധനവിന് ശേഷമാണ് നവംബര്‍ 15 ന് വില കുറച്ചത്.

നവംബര്‍ മാസത്തിന്‍റെ തുടക്കത്തിലും പെട്രോള്‍ വില വിര്‍ധിപ്പിച്ചിരുന്നു. പുതിയ വില നവംബര്‍ 30 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ കഴിഞ്ഞ തവണ പെട്രോളിനും ഡീസലിനും ഒരു രൂപയ്ക്ക് മുകളില്‍ വില കുറച്ച എണ്ണക്കമ്പനികള്‍ ഇപ്പോള്‍ ഡീസലിന് മാത്രമേ വില കുറച്ചിട്ടുള്ളു.

Read also: Petrol price up by Rs 0.13, diesel down by 0.12

English summary
Petrol price up by Rs 0.13, diesel down by 0.12
Please Wait while comments are loading...