+92 3000597212: പത്താന്‍കോട് ആക്രമണത്തിന്റെ സൂത്രധാരനായ ഉസ്താദിന്റെ ഫോണ്‍നമ്പര്‍?
പത്താന്‍കോട്: പഞ്ചാബിലെ പത്താന്‍കോട് വ്യോമസേന കേന്ദ്രത്തില്‍ ആക്രമണം നടത്തിയവര്‍ക്ക് പാക് ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ നടപടി എടുക്കാം എന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നരേന്ദ്ര മോദിക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. തീവ്രവാദികള്‍ പാകിസ്താന്‍കാരാണ് എന്ന കാര്യത്തിലും ആക്രമണത്തില്‍ പാക് ബന്ധമുണ്ട് എന്ന കാര്യത്തിലും ഇന്ത്യ പാകിസ്താന് തെളിവ് നല്‍കണം എന്ന് സാരം.
വ്യോമസേന കേന്ദ്രത്തില്‍ ആക്രമണം നടത്താനെത്തിയ ഭീകരര്‍ ആദ്യം വിളിച്ച ഫോണ്‍കോളുകള്‍ മാത്രം നോക്കിയാല്‍ മതി അവര്‍ എവിടെ നിന്നും വന്നു എന്ന് മനസിലാകാന്‍ എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നത്. ഭീകരര്‍ സ്ഥിരമായി വിളിച്ച രണ്ട് ഫോണ്‍ നമ്പറുകളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. രണ്ടും പാകിസ്താനില്‍ നിന്നുതന്നെ. കൂടുതല്‍ വിശദാംശങ്ങളിലേക്ക്.

ഇതാണാ നമ്പറുകള്‍
+923017775253, +92 3000597212 - ഈ രണ്ട് നമ്പറുകളിലേക്കാണ് ഭീകരവാദികള്‍ വിളിച്ചത്. പാകിസ്താനിലെ നമ്പറുകളാണ് ഇത്. ആളുകളെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം അവരുടെ നമ്പറില്‍ നിന്നാണ് ഭീകരവാദികള്‍ വിളിച്ചിരിക്കുന്നത്.

ഇതാരുടെ നമ്പറുകള്‍
ഈ രണ്ട് നമ്പറുകളില്‍ ഒരെണ്ണം ഒരു ഭീകരവാദിയുടെ അമ്മയുടേതാകാം എന്നാണ് കരുതപ്പെടുന്നത്. മറ്റേത് ആക്രമണത്തിനായി ഭീകരവാദികളെ നിയോഗിച്ച ആളുടേതാകാം. ഇയാളാകാം ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് സൂചന.

ഇയാളാണോ ഉസ്താദ്
പഞ്ചാബില്‍ തങ്ങള്‍ എവിടെ എത്തി, എന്തുചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ ഭീകരവാദികള്‍ രണ്ടാമത്തെ നമ്പറില്‍ സംസാരിച്ച ആളോട് പറഞ്ഞിരുന്നു. ഉസ്താദ് എന്നാണ് ഇയാളെ അഭിസംബോധന ചെയ്തിരുന്നത്.

ടാക്‌സി ഡ്രൈവറുടെ ഫോണ്‍
ടാക്‌സി ഡ്രൈവര്‍ ഇക്കാഗാര്‍ സിങിന്റെ നമ്പറില്‍ നിന്നും ഒരു നമ്പറിലേക്ക് മാത്രമേ വിളിച്ചിട്ടുള്ളൂ. അതേസമയം ഈ നമ്പറിലേക്ക് പാകിസ്താനില്‍ നിന്നും നാല് കോളുകള്‍ വന്നിട്ടുണ്ട്

അമ്മയെ വിളിച്ചിട്ടുണ്ട്
ആക്രമണത്തിനിടെയാണ് ഒരു ഭീകരന്‍ അമ്മയെ വിളിച്ചത്. ജ്വല്ലറി ഉടമയായ രാജേഷ് വര്‍മ എന്നയാളുടെ ഫോണില്‍ നിന്നുമാണ് ഈ കോള്‍ പോയിരിക്കുന്നത്. താന്‍ ഇന്ത്യയിലാണ് എന്ന് ഇയാള്‍ അമ്മയോട് പറയുന്നുണ്ട്. ഞെട്ടിപ്പോയ മാതാവ് മകനെ ദൈവം രക്ഷിക്കട്ടെ എന്നാണത്രെ മറുപടി പറഞ്ഞത്.

നമ്പര്‍ നിലവിലുണ്ടാകുമോ
നിര്‍ണായക തെളിവുകളായി മാറാവുന്ന ഈ നമ്പറുകള്‍ ഇപ്പോഴും നിലവിലുണ്ടാകുമോ അതോ നശിപ്പിക്കപ്പെട്ടുകാണുമോ എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള ചോദ്യം.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications