ചതിച്ചതാ എയർ ഇന്ത്യ ചതിച്ചതാ!ഗോപാൽ കൃഷ്ണ ഗാന്ധിക്ക് രണ്ട് വോട്ട് നഷ്ടം!കുഞ്ഞാപ്പയും വഹാബും പ്ലിംഗ്..

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

ദില്ലി: ഒടുവിൽ എയർ ഇന്ത്യ ലീഗ് എംപിമാർക്കിട്ടും പണികൊടുത്തു. എയർ ഇന്ത്യ വിമാനം വൈകിയതിനെ തുടർന്ന് മുസ്ലീം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും പിവി അബ്ദുൾ വഹാബിനുമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കാതെ വന്നത്.

രാവിലെ 10 മണിക്കുള്ള വിമാനത്തിലാണ് കുഞ്ഞാലിക്കുട്ടിയും വഹാബും ദില്ലിയിലേക്ക് തിരിച്ചത്. മുംബൈയിൽ സ്റ്റോപ്പുള്ള വിമാനം സാങ്കേതിക തകരാർ കാരണം അവിടെ നിന്നും പുറപ്പെടാൻ വൈകി. തുടർന്ന് എംപിമാർ എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഉടൻ തകരാർ പരിഹരിച്ച് യാത്ര പുറപ്പെടുമെന്നായിരുന്നു മറുപടി. എയർ ഇന്ത്യയുടെ വാക്ക് വിശ്വസിച്ച എംപിമാർ മറ്റു വിമാനങ്ങളിൽ കയറിയതുമില്ല. എന്നാൽ അഞ്ച് മണിക്കൂറിന് ശേഷമാണ് വിമാനം മുംബൈയിൽ നിന്നും ദില്ലിയിലേക്ക് യാത്ര തിരിച്ചത്.

ദില്ലിയിൽ എത്തിയത്....

ദില്ലിയിൽ എത്തിയത്....

ഉച്ചയ്ക്ക് മുൻപ് ദില്ലിയിൽ എത്തേണ്ട എയർ ഇന്ത്യ വിമാനം വൈകീട്ടാണ് ദില്ലിയിലെത്തിയത്. അഞ്ച് മണിക്കൂർ വൈകിയാണ് വിമാനം മുംബൈയിൽ നിന്നും യാത്രതിരിച്ചത്.

എല്ലാം കഴിഞ്ഞ്...

എല്ലാം കഴിഞ്ഞ്...

ദില്ലി വിമാനത്താവളത്തിൽ നിന്നും പാർലമെന്റ് മന്ദിരത്തിലെത്തിയപ്പോഴേക്കും വോട്ടെടുപ്പ് സമയം അവസാനിച്ചിരുന്നു.

അഞ്ച് മണി വരെ...

അഞ്ച് മണി വരെ...

രാവിലെ 10 മുതൽ വൈകീട്ട് 5 വരെയായിരുന്നു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് സമയം. എന്നാൽ പികെ കുഞ്ഞാലിക്കുട്ടിയും അബ്ദുൾ വഹാബും പാർലമെന്റിൽ എത്തിയപ്പോൾ 5.10ആയിരുന്നു.

എയർ ഇന്ത്യയുടെ അലംഭാവം...

എയർ ഇന്ത്യയുടെ അലംഭാവം...

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടാൻ കാരണം എയർ ഇന്ത്യയുടെ അലംഭാവമാണെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പിന്നീട് പ്രതികരിച്ചത്.

പ്രധാനമന്ത്രിക്ക് പരാതി...

പ്രധാനമന്ത്രിക്ക് പരാതി...

എയർ ഇന്ത്യയുടെ കാര്യക്ഷമതയില്ലായ്മയെ സംബന്ധിച്ച് പരാതി നൽകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, സംഭവം സ്പീക്കറുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും അറിയിച്ചു.

നഷ്ടമായത് രണ്ട് വോട്ട്....

നഷ്ടമായത് രണ്ട് വോട്ട്....

പികെ കുഞ്ഞാലിക്കുട്ടിക്കും അബ്ദുൾ വഹാബിനും വോട്ട് ചെയ്യാൻ അവസരം ലഭിക്കാതിരുന്നതോടെ പ്രതിപക്ഷ സ്ഥാനാർത്ഥി ഗോപാൽ കൃഷ്ണ ഗാന്ധിക്ക് രണ്ട് വോട്ട് നഷ്ടമായി. ആകെ 244 വോട്ടാണ് ഗോപാൽ കൃഷ്ണ ഗാന്ധിക്ക്
ലഭിച്ചത്.

കേന്ദ്രസർക്കാരിന്റെ കളിയെന്ന്...

കേന്ദ്രസർക്കാരിന്റെ കളിയെന്ന്...

മുസ്ലീം ലീഗിന്റെ രണ്ട് വോട്ട് കൊണ്ടൊന്നും മൃഗീയ ഭൂരിപക്ഷമുള്ള വെങ്കയ്യ നായിഡുവിനെ തോൽപ്പിക്കാനാവില്ലെങ്കിലും, വിമാനം വൈകിപ്പിച്ചതിന് പിന്നിൽ കേന്ദ്രസർക്കാരാണെന്ന് വരെ ആരോപിച്ച് ചില ലീഗ് അണികൾ രംഗത്തെത്തി.

ആദ്യ പോരാട്ടം...

ആദ്യ പോരാട്ടം...

ഫാസിസത്തിനെതിരെയും ബിജെപിക്കെതിരെയും സന്ധിയില്ലാ പോരാട്ടം പ്രഖ്യാപിച്ച് പാർലമെന്റിലെത്തിയ കുഞ്ഞാലിക്കുട്ടി 'ആദ്യ പോരാട്ടത്തിൽ' തന്നെ പ്ലിംഗായെന്നാണ് ലീഗിനെ എതിർക്കുന്നവർ പറയുന്നത്.

English summary
pk kunhalikutty and pv abdul wahab could not vote for vice president election.
Please Wait while comments are loading...