കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ബോർഡുകൾ പിരിച്ച് വിടണം, ടിജി മോഹൻദാസും സുബ്രഹ്മണ്യൻ സ്വാമിയും സുപ്രീം കോടതിയിൽ

Google Oneindia Malayalam News

ദില്ലി: വിവിധ ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുളള ദേവസ്വം ബോര്‍ഡുകള്‍ പിരിച്ച് വിടണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍. ബിജെപി ബൗദ്ധിക സെൽ തലവൻ ടിജി മോഹന്‍ദാസ്, ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി എന്നിവരാണ് ഹര്‍ജികളുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനും മൂന്ന് ദേവസ്വം ബോര്‍ഡുകള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.

'ഹിരൺമയ'യിലേക്ക് ലക്ഷ്മി തനിച്ച്.. ബാലുവും ജാനിയുമില്ല, ആശുപത്രി വിടാൻ ഒരാഴ്ച, പുതിയ വിവരങ്ങൾ ഇങ്ങനെ'ഹിരൺമയ'യിലേക്ക് ലക്ഷ്മി തനിച്ച്.. ബാലുവും ജാനിയുമില്ല, ആശുപത്രി വിടാൻ ഒരാഴ്ച, പുതിയ വിവരങ്ങൾ ഇങ്ങനെ

ഹര്‍ജികളില്‍ സുപ്രീം കോടതി ആറ് ആഴ്ചകള്‍ക്ക് ശേഷം വാദം കേള്‍ക്കും. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രീതി ശരിയല്ലെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തന രീതിയും ശരിയല്ലെന്നും ഹര്‍ജികളില്‍ സുബ്രഹ്മണ്യന്‍ സ്വാമിയും ടിജി മോഹന്‍ദാസും ആരോപിക്കുന്നു.

SC

നിയമസഭയിലെ ഹിന്ദു എംഎല്‍എമാരില്‍ നിന്നും ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന പതിവ് സര്‍ക്കാരിന് ഉണ്ടെന്നും ഈ എംഎല്‍എമാരുടെ നിലപാടുകള്‍ പലപ്പോഴും ഹിന്ദു ആചാരങ്ങള്‍ക്ക് എതിരാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. നേരത്തെ ഇതേ ആവശ്യവുമായി സുബ്രഹ്മണ്യന്‍ സ്വാമി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശങ്ങള്‍ നല്‍കാമെന്നാണ് കോടതി പറഞ്ഞത്. ഇതോടെയാണ് സ്വാമി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഉയർന്ന് പറന്ന് ചെങ്കൊടി.. തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ ഇടത് മുന്നണിക്ക് മുന്നേറ്റം, 20ൽ 13ഉം സ്വന്തംഉയർന്ന് പറന്ന് ചെങ്കൊടി.. തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ ഇടത് മുന്നണിക്ക് മുന്നേറ്റം, 20ൽ 13ഉം സ്വന്തം

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് എതിരെ ബിജെപി വന്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡ് വിശ്വാസികളുടെ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നില്ലെന്നും സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു എന്നുമാണ് പ്രധാന വിമര്‍ശനം. അത് കൂടാതെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് ഖജനാവിലേക്ക് പണം കൊള്ളയടിക്കുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡുകള്‍ പിരിച്ച് വിടാനുളള ഹര്‍ജി സുപ്രീം കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്.

English summary
SC has sent notice to State government in petitions to dismiss Devaswam Boards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X