സാക്ഷിയാവാന്‍ മോദിയും അമിത് ഷായുമില്ല: 'ചാണക്യന്‍' ദില്ലിയില്‍, വിവാദങ്ങള്‍ ബാക്കി...
ബെംഗളൂരു: കര്‍ണാടകത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കരുതലോടെ ബിജെപി. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കില്ല. സംസ്ഥാനത്ത് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത് വിവാദമായതോടെ കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാതെ ബിജെപിയെ ക്ഷണിച്ചത് തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം അവസരത്തിന് കാത്തിരിക്കുകയാണ്. അതിനാല്‍ പുതിയ വിവാദങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് അമിത് ഷായും മോദിയും വിട്ടുനില്‍ക്കുന്നതെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിലുള്ള ഒരു സംഘം സത്യ പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എച്ച്ആര്‍ഡി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ, എന്നിവരാണ് കേന്ദ്രത്തിന്റെ പ്രതിനിധികളായി ചടങ്ങില്‍ പങ്കെടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങ് കഴിക്ക് അധികാരമേറ്റെടുത്ത ശേഷം പാര്‍ട്ടി എംഎല്‍എമാരുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തുമെന്നും ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ശേഷം പാര്‍ട്ടി നേതൃത്വത്തെ കാണുന്നതിനായി ദില്ലിയിലേക്കും പോകും.
Recommended Video

ഗവര്‍ണറുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പാര്‍ട്ടിയ്ക്ക് അനുകൂലമായ നീക്കമുണ്ടായില്ല. ഇതോടെ വ്യാഴാഴ്ച രാവിലെ 9 മണിക്ക് കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ യെദ്യൂരപ്പയ്ക്ക് അനുവദിച്ചിട്ടുള്ളത്.












Click it and Unblock the Notifications