കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദാബാദില്‍ മോദിക്കൊപ്പം ബെഞ്ചമിന്‍ നെതന്യാഹു: സബര്‍മതി സന്ദര്‍ശിച്ച് നേതാക്കള്‍

Google Oneindia Malayalam News

അഹമ്മദാബാദ്: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഗുജറാത്തില്‍. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് എട്ട് കിലോമീറ്ററോളം റോ‍ഡ് ഷോയായി സഞ്ചരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലെത്തിയിരുന്നു. സബര്‍മതി ആശ്രമത്തില്‍ ഭാര്യ സാറയ്ക്കും നരേന്ദ്രമോദിയ്ക്കും ഒപ്പമെത്തിയ നെതന്യാഹു ചര്‍ക്ക പരിചയപ്പെടുകയും മോദിയ്ക്കൊപ്പം പട്ടം പറത്തുകയും ചെയ്തിരുന്നു.

രാജ്യാന്തര സംരംഭക സാങ്കേതിക പരിശീലന കേന്ദ്രമായ ഐ ക്രിയേറ്റിലും സന്ദര്‍ശിക്കുന്ന സംഘം വ്യവസായ സമൂഹത്തെയും അഭിസംബോധന ചെയ്യും. 50000 ഓളം പേര്‍ അണിനിരന്ന റാലിയില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരുന്നത്. സ്പിന്നിംഗ് വീലില്‍ സബര്‍മതി ആശ്രമത്തില്‍ എത്തിയ ബെഞ്ചമിന്‍ നെതന്യാഹുവും ഭാര്യയും നദീതീരത്തുള്ള ക്യാമ്പസ്സും സന്ദര്‍ശിച്ച് സന്ദര്‍ശക രജിസ്റ്ററില്‍ കയ്യൊപ്പും പതിച്ചാണ് മടങ്ങുക.

dtu

ഇസ്രായേല്‍ പ്രധാനമന്ത്രി ബെ‍ഞ്ചമിന്‍ നെതന്യാഹുവിന്റെ ഗുജറാത്ത് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുദിവസം നീളുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ആരംഭിച്ച് സബര്‍മതി ആശ്രമത്തില്‍ അവസാനിച്ച എട്ട് കിലോമീറ്റര്‍ റോഡ് ഷോയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളാണ് അണിനിരത്തിയത്. ഇന്ത്യയിലെ ജൂത പ്രതിനിധികള്‍ പങ്കെടുത്ത സ്വീകരണത്തിന് ശേഷമാണ് നെതന്യാവും ഭാര്യ സാറയും മോദിയും ഉള്‍പ്പെട്ട സംഘം സബര്‍മതി ആശ്രമം സന്ദര്‍ശിച്ചത്. ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ജനുവരി 14നാണ് നെതന്യാഹു ഇന്ത്യയിലെത്തിയത്.

English summary
Prime Minister Narendra Modi and his Israeli counterpart Benjamin Netanyahu have wrapped up a historic visit to Ahmedabad’s Sabarmati Ashram, where the two leaders tried their hand at the charkha and bonded over a round of kite flying.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X