Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖന്ധ് പ്രതിസന്ധിയില്‍ ശനിയാഴ്ച രാത്രി അടിയന്തിര മന്ത്രിസഭായോഗം ചേര്‍ന്നു

ദില്ലി:ഉത്തരാഖണ്ഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാത്രി അടിയന്തിര കേന്ദ്രനമന്ത്രിസഭായോഗം വിളിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നടക്കുന്ന രാഷ്ട്രീയ പ്രശ്‌നത്തില്‍ ഗവര്‍ണറുടെ റിപ്പേര്‍ട്ട് ചര്‍ച്ചചെയ്യാനാണ് യോഗം ചേര്‍ന്നത്.

ഉത്തരാഖണ്ഡില്‍ കൂറുമാറിയ 9 എംഎല്‍എമാരെ തിരികെ കൊണ്ടുവരാന്‍ പണം വാഗ്ദാനം ചെയ്ത വീഡിയോ ഇവര്‍ പുറത്തുവിട്ടിരുന്നു. 36 അംഗങ്ങളുള്ള നിയമസഭയില്‍ 9 എംഎല്‍എമാര്‍ കൂറുമാറിയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാരിനെ പുറത്താക്കണം എന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് 10 ദിവസത്തെ സമയം ഗവര്‍ണര്‍ അനുവദിക്കുകയാണ് ചെയ്തത്.

narendramodi7-27

ഉത്തരാഖണ്ഡില്‍ ബിജെപിക്ക് 28 അംഗങ്ങളാണുള്ളത്. 9 എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ എത്തിയതോടെ ബിജെപിയ്ക്ക് ഭൂരിപക്ഷം വന്നിരിക്കുകയാണ്. കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കണം എന്നാണ് ബിജെപിയുടെ അഭിപ്രായം.

രാഷ്ട്രപതി ഭരണത്തിനുള്ള സാഹചര്യം ഉത്തരാഖണ്ഡില്‍ ഇല്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ വാദം. 28 ഭൂരിപക്ഷം തെളിയിക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു. ശനിയാഴ്ച നടത്തിയ യോഗത്തിന്റെ തുടര്‍ച്ചയായി ഞായറാഴ്ചയും യോഗം ചേര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തിന്റെ അന്തിമ തീരുമാനമെന്താണെന്ന് കൃത്യമായി പുറത്ത് വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+