ബിനാമി ഇടപാടുകാരെ കാത്തിരിക്കുന്നത് തടവറ!! കേന്ദ്രസര്‍ക്കാര്‍ നടപടി അടുത്ത വര്‍ഷം
ബിനാമി ഇടപാടുകള്‍ ഏത് തരത്തിലാണ് നിരീക്ഷിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല
ദില്ലി: നോട്ട് നിരോധനത്തിന് പിന്നാലെ ബിനാമി ഇടപാടുകാര്‍ക്ക് കൂച്ചുവിലങ്ങിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ബിനാമി ഉള്‍പ്പെട്ട് പിടിയിലാകുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്യുന്ന നിയമമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. 2017ഓടെ പുതിയ നിയമം നടപ്പലാക്കും.
കഴിഞ്ഞ നവംബറില്‍ നിലവില്‍ വന്ന ബിനാമി ഇടപാട് നിരോധന പ്രകാരമാണ് കേന്ദ്രത്തിന്റെ നടപടി. എന്നാല്‍ ബിനാമി ഇടപാടുകള്‍ ഏത് തരത്തിലാണ് നിരീക്ഷിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഞായറാഴ്ചക്കെ മന്‍ കി ബാത്തില്‍ സംസാരിക്കവേയായിരുന്നു ബിനാമി ഇടപാടുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. കള്ളപ്പണവും അഴിമതിയും തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പിന്തുണച്ച് നിരവധി പ്രതികരണങ്ങള്‍ ലഭിച്ചുവെന്നും ബിനാമികള്‍ക്കെതിരെയുള്ള നടപടിയ്ക്ക് പൊതുജന പിന്തുണയുണ്ടെന്നും അദ്ദേഹം മന്‍ കി ബാത്തില്‍ വ്യക്തമാക്കിയിരുന്നു.

ബിനാമി സ്വത്തുക്കള്‍ തടയുന്നതിനുള്ള നിയമം രാജ്യത്ത് 1988ല്‍ കൊണ്ടുവന്നിരുന്നുവെന്നും ഇതെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നും മോദി ചൂണ്ടിക്കാണിയ്ക്കുന്നു. എന്നാല്‍ നിയമം പിന്നീട് തള്ളിക്കളയുകയോ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനാവശ്യമായ ചട്ടക്കൂടൊരുക്കുകയോ ചെയ്തിട്ടില്ലെന്നും മോദി വ്യക്തമാക്കുന്നു. കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കും തിരിച്ചടിയായ നോട്ട് നിരോധനം നിലവില്‍ വന്നതിന് പിന്നാലെയാണ് കോടികളുടെ ഇടപാട് നടത്തുകയും സ്വത്തുക്കള്‍ കൈവശം വയ്ക്കുന്നവര്‍ക്കുമെതിരെയാണ് നടപടി സ്വീകരിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.












Click it and Unblock the Notifications