Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് വേദനയുണ്ട്'; മോർബി അപകടത്തെക്കുറിച്ച് സംസാരിക്കവേ വികാരാധീനനായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഗുജറാത്തിലെ മോർബി പാലം അപകടത്തെക്കുറിച്ച് സംസാരിക്കവേ വികാരഭരിതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോർബി അപകടത്തിൽ പ്രധാനമന്ത്രി മോദി അഗാധമായ വേദന രേഖപ്പെടുത്തി. താൻ കെവാഡിയയിലാണെങ്കിലും മോർബിയിലെ ദുരന്തത്തിന് ഇരയായവരുമായി തന്റെ ഹൃദയം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ''ഒരു വശത്ത്, ദുഃഖം നിറഞ്ഞ ഹൃദയമുണ്ട്, മറുവശത്ത് കർമ്മത്തിന്റെയും കർത്തവ്യത്തിന്റെയും പാതയുണ്ട്,'' അദ്ദേഹം പറഞ്ഞു.

കടമയുടെയും ഉത്തരവാദിത്തത്തിന്റെയും പാതയാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് രാഷ്ട്രീയ ഏകതാ ദിവസിൽ അദ്ദേഹം പറഞ്ഞു. ഇന്നലെയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും പ്രധാനമന്ത്രി അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം സർക്കാർ തോളോട് തോൾ ചേർന്ന് നിൽക്കുമെന്നും ഉറപ്പുനൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മോർബി പാലം തകർന്ന സ്ഥലം സന്ദർശിക്കും. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരിക്കും സന്ദർശനം.

modi new

അപകടത്തിൽ പരിക്കേറ്റവരെയും മോദി സന്ദർശിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ നാളത്തെ സംസ്ഥാനത്തെ മറ്റ് പരിപാടികൾ റദ്ദാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

മോർബി പാലം തകർന്ന് 141 ആളുകളാണ് മരിച്ചത്. അറ്റകുറ്റപ്പണികൾ കഴിഞ്ഞ് തുറന്ന പാലമാണ് തകർന്നത്. പാലം തുറക്കാൻ തീരുമാനിച്ച ദിവസത്തിന് മുമ്പ് ആണ് തുറന്നുനൽകിയത് എന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഏഴ് മുതൽ 15 വർഷം വർഷം വരെ പാലം കേടുകൂടാതെ നിൽക്കുമെന്നാണ് അറ്റ കുറ്റപ്പണി നടത്തിയ ഒറേവ കമ്പനി പറഞ്ഞിരുന്നത്. അപകടത്തിൽ 9 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് ഒറേവ കമ്പനിയിലെ ഉദ്യോ​ഗസ്ഥരെ അക്കമാണ് അറസ്റ്റ് ചെയ്തത്.

മോർബി സിവിക് അധികൃതരുമായി പതിനഞ്ച് കൊല്ലത്തേക്കാണ് ഓർവേ കാരാർ ഒപ്പിട്ടത്. അറ്റകുറ്റപ്പണികൾ കുറഞ്ഞത് എട്ട് മുതൽ പത്ത് വർഷം വരെ നീണ്ടുനിൽക്കുമെന്നും ആളുകൾക്ക് അതു ആസ്വദിക്കാനാകുമെന്നും ഏഴ് മാസത്തെ നവീകരണത്തിന് ശേഷം പാലം ഔദ്യോഗികമായി വീണ്ടും തുറക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ഒക്ടോബർ 24 ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഒറെവ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ പറഞ്ഞിരുന്നു.

ആളുകൾ കേടിപാടുകളൊന്നും വരുത്താതെ നോക്കുകയാണെങ്കിൽ 15 വർഷം പാലത്തെ നിലനിർത്താമെന്നും 100 ശതമാനം ഉറപ്പാണെന്നും പറഞ്ഞിരുന്നു. 15 വർഷത്തെ കരാർ പ്രകാരം, ഒറെവ പാലം പരിപാലിക്കുകയും ടിക്കറ്റ് രൂപത്തിൽ പണം ശേഖരിക്കുകയും ചെയ്യും. 2037 വരെ എല്ലാ വർഷവും ടിക്കറ്റ് നിരക്ക് ഉയർത്താൻ കരാർ കമ്പനിക്ക് അനുവാദമുണ്ട്. 12 മുതൽ 17 രൂപ വരെയാണ് ഇന്നലെ ടിക്കറ്റ് വിറ്റത്. സ്വകാര്യ കമ്പനിയുടെയോ ഭരണകൂടത്തിന്റെയോ പ്രത്യക്ഷമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. "2 കോടിയിൽ 100 ​​ശതമാനം നവീകരണം" നടത്തിയതായി ഒറെവ മാനേജിംഗ് ഡയറക്ടർ ജയ്സുഖ്ഭായ് പട്ടേൽ കഴിഞ്ഞയാഴ്ച പാലം ഉദ്ഘാടനം ചെയ്യവേ, കമ്പനി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+