കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ സിപിഎമ്മിന് ബുദ്ധിയുദിച്ചു... കേരളത്തിലോ

  • By Soorya Chandran
Google Oneindia Malayalam News

അഗര്‍ത്തല: ഇന്ത്യാ മഹാരാജ്യത്തിന് ഒരു പ്രധാനമന്ത്രിയുണ്ട്. 29 സംസ്ഥാനങ്ങള്‍ക്കും മുഖ്യമന്ത്രിമാരും ഉണ്ട്. ഇവരെല്ലാവരും തിരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലെത്തിയവരാണ്. തിരഞ്ഞെടുക്കപ്പെടുന്നതുവരെ ഏതെങ്കിലും പാര്‍ട്ടിയുടെ പേരില്‍ അറിയപ്പെട്ടിരുന്നവര്‍ അധികാരത്തിലെത്തിയാല്‍ പിന്നെ സ്ഥാനത്തിന്റെ പേരിലാവും അറിയപ്പെടുക.

പറഞ്ഞുവന്നത് ത്രിപുരിലെ മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി ബിജെപിക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ ക്ഷണിച്ചതിനെ കുറിച്ചാണ്. സിപിഎമ്മിന്റെ പ്രഖ്യാപിത ശത്രുവമാണല്ലോ ബിജെപി. ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ പോലും മടിക്കാത്തവരാണ് സിപിഎമ്മുകാര്‍.

പാര്‍ട്ടി തീരുമാനപ്രകാരമല്ല മാണിക് സര്‍ക്കാര്‍ നരേന്ദ്ര മോദിയെ ക്ഷണിച്ചതെന്ന് പറഞ്ഞ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തലയൂരി. അടുത്ത പോളിറ്റ് ബ്യൂറോ മീറ്റിങ്ങില്‍ ചിലപ്പോള്‍ മാണിക് സര്‍ക്കാരിനെ പാര്‍ട്ടി ശാസിക്കാനും വഴിയുണ്ട്.

രാജ്യത്തെ അവശേഷിക്കുന്ന മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചതിന് മോദിയെ ആരെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതാനാവില്ല. കാരണം മോദി പ്രധാനമന്ത്രിയും അമിത് ഷാ പാര്‍ട്ടി പ്രസിഡന്റും ആണല്ലോ.

modi-tripura-8

ഇത്തരം ഒരു സാഹചര്യത്തില്‍ ധീരമായ തീരുമാനമെടുത്തു എന്നതാണ് മാണിക് സര്‍ക്കാരിനെ വ്യത്യസ്തനാക്കുന്നത്. സംസ്ഥാനത്തിന്റെ പുരോഗതിക്ക് കേന്ദ്ര സഹായം നല്ലവണ്ണം വേണമെന്ന് കഴിഞ്ഞ 17 വര്‍ഷമായി അധികാരത്തിലിരിക്കുന്ന മാണിക് സര്‍ക്കാരിന് അറിയാം. ജനങ്ങളോടാണ് അദ്ദേഹത്തിന്റെ പ്രതിബദ്ധത.

<strong>Read Also: സ്വച്ഛ ഭാരതിനും മാര്‍ക്സിസ്റ്റ് മുഖ്യന്‍റെ പിന്തുണ</strong>Read Also: സ്വച്ഛ ഭാരതിനും മാര്‍ക്സിസ്റ്റ് മുഖ്യന്‍റെ പിന്തുണ

English summary
Prime Minister Narendra Modi, who was in Tripura to inaugurate a 726 mega-watt gas based thermal power project, on Monday met Chief Minister Manik Sarkar and his Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X