സ്വച്ഛ ഭാരതിനും മാര്‍ക്സിസ്റ്റ് മുഖ്യന്റെ പിന്തുണ
സിപിഎമ്മിന്റെ കേന്ദ്ര നേതാക്കള്‍ക്ക് മോദിയുടെ കാര്യത്തില്‍ മാണിക് സര്‍ക്കാരിനോട് തീരെ പ്രതിപത്തിയില്ല. മുന്‍പ് കേന്ദ്ര കമ്മിറ്റി യോഗത്തിനായി ദില്ലിയിലെത്തിയപ്പോള്‍ മാണിക് സര്‍ക്കാര്‍ മോദിയെ ഫോണില്‍ വിളിച്ചതുപോലും പാര്‍ട്ടിക്ക് അത്ര പിടിച്ചിരുന്നില്ല.
അതിനിടയിലാണ് മാണിക് സര്‍ക്കാര്‍ വേറൊരു വെടികൂടി പൊട്ടിച്ചത്. മോദിയുടെ സ്വച്ഛ ഭാരതിനെ പിന്തുണച്ചു. രാജ്യം വൃത്തിയായി കിടക്കുന്നത് കാണാന്‍ ആരാണ് ഇഷ്ടപ്പെടാതിരിക്കുക എന്നായിരുന്നു മാണിക് സര്‍ക്കാരിന്റെ ചോദ്യം.

കേന്ദ്ര-സംസ്ഥാന ബനധത്തില്‍ രാഷ്ട്രീയം പ്രതിബദ്ധമാകില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന വ്യക്തിയാണ് നരേന്ദ്ര മോദി. സംസ്ഥാനങ്ങള്‍ വികസിച്ചാല്‍ രാജ്യവും വികസിക്കും എന്ന് തന്നെയാണ് മോദിയുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ഏത് പാര്ട്ടിക്കാര് ഭരിക്കുന്ന സംസഥാനമായാലും മോദിക്ക് പ്രശ്നമല്ല.

പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി ഒരു മന്ത്രിസഭയെ അഭിസംബോധന ചെയ്യുന്നത് മാര്‍ക്സിസ്റ്റ് മന്ത്രിസഭയായിപ്പോയതില് മോദിക്ക് കുറ്റബോധം ഒന്നും ഉണ്ടാകാനിടയില്ല. സദ്ഭരണത്തെക്കുറിച്ചായിരുന്നു ത്രിപുരയിലെ ജനപ്രതിനിധികളോട് മോദി സംസാരിച്ചത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പലപ്പോഴും ദേശീയ തലത്തില്‍ അവഗണിക്കപ്പെട്ടിട്ടേ ഉള്ളൂ. തീവ്രവാദത്തിന്റെ പേരിലും വികസനമില്ലായ്മയുടെ പേരിലും ഏറെ പരിഹസിക്കപ്പെട്ടിട്ടും അവമതിക്കപ്പെട്ടിട്ടും ഉണ്ട്. ഇതെല്ലാം നന്നായി അറിയാവുന്ന ആളാണ് മാണിക് സര്‍ക്കാര്‍. അപ്പോള്‍ പിന്നെ മോദി എത്തിയാല്‍ കാണാതെ വിടുമോ...

ത്രിപുര മന്ത്രിസഭയിലെ പല മന്ത്രിമാരും ദില്ലി പോലും കണ്ടിട്ടില്ല. കേരളത്തിലെ പാര്‍ട്ടിയെ പോലെ അത്ര സമ്പന്നമൊന്നും അല്ല ത്രിപുരയിലെ സിപിഎം. പ്രധാനമന്ത്രി വരുമ്പോള്‍ ഒരു കൂടിക്കാഴ്ച നടത്തിയാല്‍ കൊളളാമെന്ന് മന്ത്രിമാര്‍ക്ക് തോന്നിയാല്‍ അതെങ്ങനെ തെറ്റാകും.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications