Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മില്ലെറ്റ്‌സ് ഗാനം ഗ്രാമി അവാര്‍ഡിന്

ന്യൂഡല്‍ഹി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന വേഷത്തില്‍ എത്തുന്ന ഗാനം സോംഗ് ഓഫ് മില്ലെറ്റ്‌സിന് ഗ്രാമി അവാര്‍ഡ് നോമിനേഷന്‍. തീര്‍ത്തും സര്‍പ്രൈസായ കാര്യമായിരുന്നു ഇത്. ആരോഗ്യ ആനുകൂല്യങ്ങളും പോഷകസമൃദ്ധമായ ധാന്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പദ്ധതികളാണ് ഗാനത്തിന്റെ തീം. ബെസ്റ്റ് ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ് കാറ്റഗറിയിലാണ് ഇവ നോമിനേഷന്‍ നേടിയിരിക്കുന്നത്.

ഫാലു ആന്‍ഡ് ഗൗരവ് ഷാമാരാണ് ഈ ഗാനത്തിന്റെ നിര്‍മാതാക്കള്‍. മില്ലെറ്റ്‌സ് അന്താരാഷ്ട്ര വര്‍ഷത്തിന്റെ ഭാഗമായിട്ടാണ് അബന്‍ഡന്‍സ് ഇന്‍ മില്ലറ്റ്‌സ് എന്ന ഗാനം പുറത്തിറക്കിയത്. ലോകത്ത് തന്നെ ഏറ്റവും വലിയ മില്ലറ്റ്‌സ് ഉല്‍പ്പാദകരാണ് ഇന്ത്യന്‍ സര്‍ക്കാര്‍. ഈ വര്‍ഷം ജൂണിലായിരുന്നു ഗാനം പുറത്തിറങ്ങിയത്. ഭര്‍ത്താവ് ഗൗരവ് ഷായ്‌ക്കൊപ്പം പ്രധാനമന്ത്രി മോദിയെ കണ്ടപ്പോഴാണ് ഗാനം എഴുതാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഫല്‍ഗുനി ഷാ പറഞ്ഞിരുന്നു.

narendra-modi

ഗ്രാമി പുരസ്‌കാരം നേടിയതിന് ശേഷം കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോഴാണ് പോഷകാഹാരമായ ധാന്യത്തെ കുറിച്ച് ഒരു ഗാനം എഴുതാനുള്ള ആശയം ഉണ്ടായതെന്ന് അവര്‍ പറഞ്ഞു. പട്ടിണിക്കെതിരെയുള്ള പോരാട്ടം എന്ന ആശയത്തില്‍ നിന്ന് ഒരു ഗാനം തയ്യാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. അതേസമയം ഈ വര്‍ഷം മില്ലെറ്റ് വര്‍ഷമായി ആചരിക്കാന്‍ ഇന്ത്യയാണ് യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനില്‍ നിര്‍ദേശം വെച്ചത്.

ഗവണേിംഗ് ബോഡികളിലെ അംഗങ്ങളും യുഎന്‍ ജനറല്‍ അസംബ്ലിയുടെ 75ാമത് സമ്മേളനവും ഇത് അംഗീകരിക്കുകയും ചെയ്തു. ഫാലുവും ഗൗരവ് ഷായും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഫാലുവെന്ന ഫല്‍ഗുണി ഷാ തന്നെയാണ് ചാനം എഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ഭര്‍ത്താവ് ഗൗരവ് ഷായുടെ സഹായവുമുണ്ട്.

കെനിയ ഓട്ടി, ഗ്രെഗ് ഗോണ്‍സാലസ്, സൗമ്യ ചാറ്റര്‍ജി എന്നിവരും ഇതില്‍ സഹകരിച്ചിട്ടുണ്ട്. കെനിയയാണ് ഈ മ്യൂസിക് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. മില്ലറ്റുകള്‍ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി സംസാരിക്കുന്ന ഭാഗങ്ങളും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് രാജ്യത്തെ കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+