മോദി വീണ്ടും ടൂറില്‍!! ഇത്തവണ ആറ് രാജ്യങ്ങള്‍!!അമേരിക്കയും റഷ്യയും സന്ദര്‍ശിക്കും!!പിന്നില്‍...!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ വിപുലമായ ഒരുക്കങ്ങള്‍ നടക്കുകയാണ്. മെയ് 26 മുതല്‍ ജൂണ്‍ 15 വരെയാണ് ആഘോഷങ്ങള്‍. എന്നാല്‍ ആഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി ഉണ്ടാകില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷം വിദേശത്തേക്ക് പറക്കാനാണ് മോദി പദ്ധതിയിട്ടിരിക്കുന്നത്.

മെയ് 29 മുതല്‍ മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം ആരംഭിക്കും. അതിനു പിന്നാലെ കസാഖിസ്ഥാനിലേക്കും മോദി പോകുന്നുണ്ട്. അമേരിക്കയിലേക്കും ഇസ്രായേലിലേക്കും മോദി പോകുന്നുണ്ടെന്നാണ് വിവരങ്ങള്‍. പ്രധാനമന്ത്രിയായ ശേഷം മോദി നടത്തിയ വിദേശയാത്രകള്‍ നേരത്തെ തന്നെ വിവാദമായിരുന്നു.

 29 മുതല്‍

29 മുതല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ യാത്രയ്‌ക്കൊരുങ്ങുന്നു. മെയ് 29 മുതലാണ് മോദിയുടെ അടുത്ത വിദേശ യാത്ര. ജര്‍മനി, സ്‌പെയിന്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ് മോദിയുടെ സന്ദര്‍ശനം. ബിജെപി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷമാണ് മോദി യാത്ര തിരിക്കുന്നത്.

 തന്ത്രപ്രധാന ചര്‍ച്ചകള്‍

തന്ത്രപ്രധാന ചര്‍ച്ചകള്‍

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കും മോദിയുടെ ജര്‍മന്‍ സന്ദര്‍ശനം. ത്രിരാഷ്ട്ര സന്ദര്‍ശനത്തിലെ ആദ്യ അഞ്ച് ദിവസം മോദി ജര്‍മനിയിലായിരിക്കും. വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായി തന്ത്രപ്രധാന ചര്‍ച്ച നടത്തും.

 ആദ്യം 2015ല്‍

ആദ്യം 2015ല്‍

മോദി രണ്ടാം തവണയാണ് ജര്‍മനിയിലെത്തുന്നത്. 2015 ഏപ്രിലില്‍ മോദി ജര്‍മനി സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ഒക്ടോബറില്‍ മെര്‍ക്കല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

 പിന്നെ സ്‌പെയിനിലേക്ക്

പിന്നെ സ്‌പെയിനിലേക്ക്

ജര്‍മന്‍ സന്ദര്‍ശനത്തിന് ശേഷം മെയ് 31 ന് മോദി സ്‌പെയിനിലെത്തും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാകും സ്‌പെയിനുമായി മോദി നടത്തുന്നത്. അടിസ്ഥാന സൗകര്യം, ഊര്‍ജം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ചും ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തും.

 നിക്ഷേപം ക്ഷണിക്കും

നിക്ഷേപം ക്ഷണിക്കും

സെന്റ് പീറ്റേര്‍സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദി റഷ്യയിലെത്തുന്നത്. ജൂണ്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ് ഭീമന്മാര്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ മോദി ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ ക്ഷണിക്കും.

 പുചിനുമായി ചര്‍ച്ച

പുചിനുമായി ചര്‍ച്ച

മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുചിനുമായും ചര്‍ച്ച നടത്തും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചായിരിക്കും ചര്‍ച്ച. വാണിജ്യം, നിക്ഷേപം, പ്രതിരോധം, ആണവ സഹകരണം എന്നീ വിഷയങ്ങളിലും ഇരു നേതാക്കളും ചര്‍ച്ച നടത്തും. കൂടംകുളം ആണവ പദ്ധതിയിലെ അഞ്ച്, ആറ് യൂണിറ്റുകളുടെ കാര്യത്തില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ജറല്‍ ഫ്രെയിംവര്‍ക്ക് എഗ്രിമെന്റില്‍ നേരത്തെ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഈ സന്ദര്‍ശനത്തില്‍ ഇതില്‍ ഒപ്പുവയ്ക്കുമോ എന്ന് വ്യക്തമല്ല.

 കസാഖിസ്ഥാനിലേക്ക്

കസാഖിസ്ഥാനിലേക്ക്

ത്രിരാഷട്ര സന്ദര്‍ശനത്തിനു ശേഷം ഷാങ്ഖായ് കോ- ഓപ്പറേഷന്‍ ഓര്‍ഗേൈനഷനില്‍ പങ്കെടുക്കുന്നതിനായി മോദി കസാഖിസ്ഥാനിലേക്ക് പോകും. ജൂണ്‍ 7-8 തീയതികളില്‍ അസ്തനയില്‍ വച്ചാണ് പരിപാടി. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. റഷ്യ, ചൈന, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഇതില്‍ പങ്കെടുക്കും.

 അമേരിക്കയും ഇസ്രായേലും

അമേരിക്കയും ഇസ്രായേലും

അമേരിക്കയിലേക്കും ഇസ്രായേലിലേക്കും കടക്കാന്‍ മോദി പദ്ധതിയിടുന്നുണ്ടെന്നാണ് വിവരങ്ങള്‍. എന്നാല്‍ ഇതിന്റെ തീയതി സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് മോദി അമേരിക്കയിലേക്ക് എത്തുന്നത്.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

മോദി സന്ദര്‍ശിച്ചത് 44 രാജ്യങ്ങള്‍;ചിലവിട്ടത് കോടികള്‍,പറന്നിറങ്ങാന്‍ അന്റാര്‍ട്ടിക്ക മാത്രം ബാക്കി...കൂടുതല്‍ വായിക്കാന്‍

എവിടെ പോയാലും മോദിയ്ക്ക് ഇതുതന്നെയാണല്ലോ ഗതി!!! ട്രോളുകള്‍ ഏറ്റുവാങ്ങാന്‍...കൂടുതല്‍ വായിക്കാന്‍

അതി ഭീകരം; 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ബാഹുബലി 2 കാണാന്‍ അനുവാദമില്ല!!കൂടുതല്‍ വായിക്കാന്‍

English summary
Prime Minister Narendra Modi will undertake a three-nation tour of Germany, Spain and Russia from May 29 with an aim of consolidating the relations with these countries and invite investments to India
Please Wait while comments are loading...