മോദി ഭാര്യയെ മറച്ചു വച്ച് അധികാരത്തില്‍ വന്നു, അത് ഞാന്‍ ചെയ്താല്‍ കേസാക്കാല്ലേ എന്ന് പ്രമുഖ നടന്‍

  • By: Rohini
Subscribe to Oneindia Malayalam

ചെന്നൈ: മോദിയുടെ നോട്ട് നിരോധനത്തിനെതിരെ ശക്തമായി പ്രതികരിച്ച് തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഭാര്യയെ മറച്ച് വച്ച് അധികാരത്തില്‍ എത്തിയ ആളില്‍ നിന്ന് ഇത്രയേ പ്രതീക്ഷിക്കേണ്ടൂ എന്ന് നടന്‍ പറഞ്ഞു.

നാമനിര്‍ദ്ദേശപ്പട്ടികയില്‍ ഭാര്യയുടെ പേര് മറച്ച് വച്ച് അധികാരത്തിലെത്തിയ ആളാണ് മോദി. അത് ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്നെ പിടിച്ച് ജയിലില്‍ ഇടുമായിരുന്നില്ലേ എന്ന് നടന്‍ ചോദിയ്ക്കുന്നു.

നടികര്‍ സംഘം യോഗത്തിന് ശേഷം

നടികര്‍ സംഘം യോഗത്തിന് ശേഷം

താര സംഘടനയായ നടികര്‍ സംഘത്തിന്റെ യോഗത്തിന് ശേഷം പുറത്ത് വന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരപുന്നു മന്‍സൂര്‍ അലി. കമല്‍ ഹസനും രജനികാന്തും യോഗത്തില്‍ പങ്കെടുക്കാത്തതിനെയും മന്‍സൂര്‍ വിമര്‍ശിച്ചു. വയസ്സ് കൂടിപ്പോയവരല്ലേ. മുംബൈയില്‍ പോയി ഓഡിയോ ലോഞ്ചിനെല്ലാം പങ്കെടുക്കാം, ഇതിനൊന്നും വരാന്‍ കഴിയില്ലല്ലോ എന്നാണ് രജനികാന്തിനെ കുറിച്ച് മന്‍സൂര്‍ പറഞ്ഞത്.

നോട്ട് നിരോധിച്ചതിനെ കുറിച്ച്

നോട്ട് നിരോധിച്ചതിനെ കുറിച്ച്

നോട്ട് നിരോധിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മോദിയ്‌ക്കെതിരെ നടന്‍ സംസാരിച്ചത്. എത്രയോ ആള്‍ക്കാര്‍ ഇത് മൂലം കഷ്ടതകള്‍ അനുഭവിയ്ക്കുന്നു. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണെന്ന് മന്‍സൂര്‍ പറഞ്ഞു.

 മാര്‍ച്ച് 31 വരെ

മാര്‍ച്ച് 31 വരെ

എല്ലാവരെയും തെണ്ടിയ്ക്കുകയാണ് മോദി. ഒരുപാട് ജനങ്ങള്‍ നോട്ട് പ്രതിസന്ധിയിലൂടെ കഷ്ടതകള്‍ അനുഭവിയ്ക്കുന്നു. മാര്‍ച്ച് 31 ന് സാമ്പത്തിക വര്‍ഷം അവസാനിക്കുകയാണ്. അതുവരെയെങ്കിലും പഴയ നോട്ടുകള്‍ സ്വീകരിക്കണം എന്ന് മന്‍സൂര്‍ പറഞ്ഞു

വീഡിയോ

ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അബിമുഖത്തില്‍ മന്‍സൂര്‍ സംസാരിക്കുന്നു, കാണൂ...

English summary
PM Modi turned everyone into a beggar: Actor Mansoor Ali Khan
Please Wait while comments are loading...